സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി; റയലിന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Feb 4, 2019, 11:51 AM IST
Highlights

അത്‌ലറ്റിക്കോയുടെ തോല്‍വിയോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുടെ ആറ് പോയിന്‍റി് ലീഡ് സുരക്ഷിതമായി. 22 കളിയിൽ ബാഴ്സയ്ക്ക് 50ഉം രണ്ടാമതുള്ള അത് ലറ്റിക്കോയ്ക്ക് 44ഉം പോയിന്‍റുണ്ട്.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി. റയല്‍ ബെറ്റിസിനെതിരെ അത് ലറ്റിക്കോ അപ്രതീക്ഷിത തോൽവി വഴങ്ങി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോയുടെ തോൽവി.

പെനാല്‍റ്റിയിൽ നിന്നാണ് ബെറ്റിസ് വിജയഗോള്‍ നേടിയത്. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുടെ ആറ് പോയിന്‍റി് ലീഡ് സുരക്ഷിതമായി. 22 കളിയിൽ ബാഴ്സയ്ക്ക് 50ഉം രണ്ടാമതുള്ള അത് ലറ്റിക്കോയ്ക്ക് 44ഉം പോയിന്‍റുണ്ട്. ലീഗില്‍ കഴിഞ്ഞ സെപ്റ്റംബറിനുശേഷം അത്‌ലറ്റിക്കോയുടെ ആദ്യ തോല്‍വിയാണിത്.

അത്‌ലറ്റിക്കോ തോല്‍വി രുചിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് മികച്ച ജയം സ്വന്തമാക്കി. അലാവസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് റയൽ തകര്‍ത്തത്. 30-ാം മിനിറ്റില്‍ കരിം ബെന്‍സേമ നേടിയ ഗോളില്‍ റയൽ ആദ്യപകുതിയിൽ മുന്നിട്ടുനിന്നു , 80-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ , 91-ാം മിനിറ്റില്‍ മാരിയാനോ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു. 22 കളിയിൽ 42 പോയിന്‍റുമായി റയൽ മൂന്നാം സ്ഥാനത്താണ്.

click me!