സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കേരളം; പടയൊരുക്കം തുടങ്ങി

Published : Jan 05, 2019, 06:58 PM IST
സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കേരളം; പടയൊരുക്കം തുടങ്ങി

Synopsis

സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കേരളത്തിന്‍റെ സന്നാഹം. പരിശീലന ക്യാംപിന് തിരുവനന്തപുരത്ത് തുടക്കമായി. അടുത്ത മാസം മൂന്നിനാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്.   

തിരുവനന്തപുരം: സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കേരളത്തിന്‍റെ പടയൊരുക്കം. പരിശീലന ക്യാംപിന് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റ് ടി.പി. ദാസന്‍ പന്ത് തട്ടിയാണ് പരിശീലന ക്യാംപിന് തുടക്കമായത്. ഇന്‍റര്‍ ഡിസ്ട്രിക്റ്റ് മത്സരങ്ങളില്‍ മികവുകാട്ടിയ 35 താരങ്ങള്‍ ആദ്യദിവസം ക്യാംപിലെത്തി. 

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ കിരീടം നേടിയ ടീമിലെ പതിനഞ്ചോളം താരങ്ങള്‍ അടുത്തദിവസം ക്യാംപിൽ ചേരും. തമിഴ്നാട്ടിലെ നെയ്‍‍വേലിയിൽ അടുത്ത മാസം മൂന്നിനാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ ജോ പോള്‍ അഞ്ചേരിയുടെ സാന്നിധ്യം ആദ്യദിനം കൗമാരതാരങ്ങള്‍ക്ക് ആവേശമായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മധ്യനിരയിൽ സ്പാനിഷ് കോട്ടകെട്ടാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന്റ മിഡ്‌ഫീല്‍ഡ് ജനറല്‍ മത്യാസ് ഹെർണാണ്ടസ് ഇനി മഞ്ഞപ്പടയ്ക്കൊപ്പം
കൊച്ചിയിൽ മഞ്ഞക്കടലില്ല, ഇത്തവണ കളി മലബാറിൽ, ബ്ലാസ്റ്റേഴ്സിന് 9 ഹോം മത്സരങ്ങള്‍, ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി