സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്

By Web TeamFirst Published Feb 8, 2019, 4:48 PM IST
Highlights

യോഗ്യതാ റൗണ്ട് പോലും കടക്കാതെയാണ് കേരളം പുറത്തായത്. അവസാന യോഗ്യതാ റൗണ്ട് മത്സരത്തില്‍ സര്‍വീസസിനെതിരെ ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങി. 

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. സര്‍വീസസിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങിയാണ് കേരളം പുറത്തായത്. മൂന്ന് കളിയില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളത്തിന്‍റെ മടക്കം. 

click me!