
റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് ഏറ്റെടുക്കാന്‍ സൽമാൻ രാജകുമാരൻ താത്പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗദി. മാധ്യമവാര്‍ത്തകള്‍ അവാസ്തവമാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രി തുര്‍ക്കി അൽ ഷബാനാ പറഞ്ഞു. സൗദി രാജകുടുംബത്തിലെ ചിലരുമായി സ്‌പോൺസര്‍ഷിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് യുണൈറ്റഡ് പ്രതിനിധികള്‍ നടത്തിയതെന്നും അൽ ഷബാനാ പറഞ്ഞു.
നിലവിൽ ഗ്ലേസര്‍ കുടുംബത്തിന്‍റെ പക്കലാണ് യുണൈറ്റഡിന്‍റെ ഭൂരിഭാഗം ഓഹരികളും. 380 കോടി പൗണ്ട് ചിലവിട്ട് സൽമാന്‍ രാജകുമാരന്‍ യുണൈറ്റഡ് ക്ലബ്ബ് സ്വന്തമാക്കുമെന്ന് ഇംഗ്ലണ്ടിലെ ദി സൺ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!