
റിയാദ്: സൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങള്‍ കാണുവാന്‍ സ്റ്റേഡിയത്തില്‍ എത്താന്‍ അനുമതിയായി. 2018 മുൽ ഇത് നിലവിൽ വരുമെന്നാണ് വിവരം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. ഈ മാസം ആദ്യം, റിമ ബിൻ ബന്ദർ രാജകുമാരി സൗദി ഫെഡറേഷൻ ഓഫ് സ്പോർട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വിനിതകളുടെ വരവിന് സൂചന.
സൗദിയിൽ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമർശനം നേരത്തെ ശക്തമായിരുന്നു. വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഈ വിമർശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!