
കോട്ടയം: 61-ാമത് കായികോത്സവത്തിനായി പാലായിലെത്തുമ്പോള്‍ പരിശീലകന്‍ കെ പി തോമസിന്റെ മനസ്സില്‍ രണ്ടര പതിറ്റാണ്ട് മുന്‍പത്തെ അഭിമാന നേട്ടത്തിന്റെ ഓര്‍മകളിരമ്പുകയാണ്. 1992ല്‍ പാലായില്‍ നടന്ന മീറ്റില്‍ തോമസ് മാഷിന്റെ അഞ്ച് ശിഷ്യന്മാരാണ് വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയത്. അന്ന് തോമസ് മാഷ് പരിശീലിപ്പിച്ച അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ പിന്നീട് രാജ്യത്തിന്റെ അഭിമാന താരങ്ങളായി.
ഇത്തവണ സിന്തറ്റിക് ട്രാക്കെല്ലാമായി പാലാ കായിക മേളയെ കൂടുതല്‍ പ്രൊഫഷനാലായി വരവേല്‍ക്കുമ്പോള്‍, രണ്ടര പതിറ്റാണ്ട് മുന്‍പ് ഇതേ വേദിയിലെ മണ്‍ ട്രാക്കിലും ഫീല്‍ഡിലുമായി അഭിമാന നേട്ടം കൊയ്തത് ഓര്‍ത്തെടുക്കുകയാണ് തോമസ് മാഷ്. മീറ്റിലെ ആറ് വ്യക്തിഗത ചാമ്പ്യന്‍ പട്ടങ്ങളില്‍ അഞ്ചും നേടിയത് കോരുത്തോട് സി കെ എം സ്കൂളില്‍ നിന്നെത്തിയ തോമസ് മാഷിന്റെ ശിഷ്യന്മാര്‍.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജു ബോബി ജോര്‍ജ്, ജൂനിയര്‍ ആണ്‍കുട്ടികളില്‍ കെ വി ഹരിദാസ്, സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ബിജു തോമസ്, സീനിയര്‍ പെണ്‍കുട്ടികളികെല്‍ സിനി ജോസഫ്, സീനിയര്‍ ആണ്‍കുട്ടികളില്‍ മാഷിന്റെ മകന്‍ കൂടിയായ രാജാസ് തോമസ് എന്നിവരായിരുന്നു വ്യക്തിഗത ചാമ്പ്യന്മാര്‍.
ദീര്‍ഘ ദൂര ഓട്ടത്തില്‍ പരിശീലനം നേടാന്‍ എത്തിയ അഞ്ജു ബോബി ജോര്‍ജിനെ ജമ്പ് ഇനങ്ങളിലേക്കും 100മീറ്ററിലേക്കും വഴി തിരിച്ച് വിട്ടതാണ് നേട്ടമായത്.
അന്ന് കിരീടവുമായാണ് കോരുത്തോട് മടങ്ങിയത്. വണ്ണപ്പുറം എസ്എന്‍എസം എച്ച്എസ്എസിന്റെ പരിശീലകനാണ് കെ.പി. തോമസ് ഇപ്പോള്‍. 47 പേരുടെ സംഘം മികച്ചച്ച നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് മാഷിന്റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!