സെറീന വീണ്ടും; മടങ്ങിവരവ് അബുദാബി ഓപ്പണിൽ

By Web DeskFirst Published Dec 26, 2017, 12:38 PM IST
Highlights

ലോക മുൻ ഒന്നാം നന്പർ താരം സെറീന വില്യംസ് ടെന്നിസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച അബുദാബിയിൽ തുടങ്ങുന്ന ടൂർണമെന്‍റിൽ കളിച്ചാവും സെറീനയുടെ മടങ്ങിവരവ്. ലാറ്റ്‍വിയൻ താരം യെലേന ഒസ്റ്റപെൻകോ ആണ് തിരിച്ചുവരവിൽ സെറീനയുടെ ആദ്യ എതിരാളി. അടുത്തമാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുകയാണ് സെറീനയ്ക്ക് മുന്നിലുള്ള വെല്ലുവിളി. സെപ്റ്റംബറിൽ അമ്മയായ സെറീന ഗർഭിണി ആയിരിക്കേയാണ് കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയത്. സഹോദരി വീനസിനെ തോൽപിച്ചായിരുന്നു സെറീന തന്‍റെ ഇരുപത്തിമൂന്നാം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്.

click me!