ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയുമായി മറ്റാരെ താരതമ്യം ചെയ്താലും അവർ മെസിക്ക് പിന്നിലായി പോകുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ തന്‍റെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് യമാലിന് നല്ലതെന്നും ലൂയിസ് എൻറിക്വ.
പാരീസ്: ബാഴ്‌സലോണ സൂപ്പർതാരം ലമീൻ യമാലിനെ അർജന്‍റീനയുടെ ഇതിഹാസതാരം ലിയോണൽ മെസിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പാരീസ് സെയ്ന്റ് ജെർമെയ്ൻ (പിഎസ്‌ജി) പരിശീലകൻ ലൂയിസ് എൻറിക്വ. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാഴ്‌സയുടെ മുൻ പരിശീലകൻ കൂടിയായ എൻറിക്വ തന്‍റെ നിലപാട് വ്യക്തമാക്കിയത്. യമാൽ മികച്ച കളിക്കാരനായി വളരുകയാണെങ്കിലും എക്കാലത്തെയും മികച്ച താരമായ മെസിയുമായി ഒരു കളിക്കാരനെയും താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലമീൻ യമാൽ സ്വന്തം നിലയില്‍ കരിയർ പടുത്തുയർത്താനാണ് ശ്രമിക്കുന്നതെന്നും അത് അഭിനന്ദനാർഹമാണെന്നും എൻറിക്വ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിയുമായി മറ്റാരെ താരതമ്യം ചെയ്താലും അവർ മെസിക്ക് പിന്നിലായി പോകുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ തന്‍റെ കളി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് യമാലിന് നല്ലതെന്നും, അവൻ വളരെ ബുദ്ധിമാന്മാനായ കളിക്കാരനാണെന്നും എൻറിക്വ അഭിപ്രായപ്പെട്ടു. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 10 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് യമാൽ.
ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ യമാലിനെ തടയിടാനുള്ള തന്ത്രങ്ങളും പിഎസ്‌ജി പരിശീലകൻ വെളിപ്പെടുത്തി. യമാലിലേക്ക് പന്തെത്തുന്നത് തടയുക എന്നതാണ് ഏറ്റവും ലളിതമായ മാർഗ്ഗം. പന്ത് ലഭിച്ചാൽ അവൻ എപ്പോഴും അപകടകാരിയാണ്. അതിനായി ബാഴ്‌സലോണയ്ക്ക് പന്ത് കൈവശം വെക്കാൻ കഴിയാത്ത വിധം കളി നിയന്ത്രിക്കേണ്ടി വരും. എന്നാൽ ഹാൻസി ഫ്ലിക്കിന് കീഴിൽ കളിക്കുന്ന ബാഴ്‌സലോണയ്‌ക്കെതിരെ അത് അത്ര എളുപ്പമല്ലെന്നും എൻറിക്വ സമ്മതിച്ചു.
യമാലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പിഎസ്‌ജിക്ക് കഴിയില്ലെന്നും ബാഴ്‌സലോണ നിരയിൽ മറ്റ് നിരവധിയേറെ മികച്ച കളിക്കാരുണ്ടെന്നും എൻറിക്വ ഓർമ്മിപ്പിച്ചു. റഫീഞ്ഞ, പെഡ്രി, കുബാർസി, ജോവാൻ ഗാർസിയ തുടങ്ങിയ കഴിവറ്റ താരങ്ങൾ അടങ്ങിയതാണ് ബാഴ്‌സലോണ ടീം. അതുകൊണ്ടുതന്നെ വ്യക്തിഗത പ്രതിരോധത്തിന് പ്രാധാന്യം നൽകാതെ ടീമെന്ന നിലയിൽ കൂട്ടായി പ്രതിരോധിച്ചാൽ മാത്രമേ ബാഴ്‌സലോണയെ തടയാൻ സാധിക്കൂ എന്നും എൻറിക്വ കൂട്ടിച്ചേർത്തു.
