സെറീന വീണ്ടും കോര്‍ട്ടില്‍; ആദ്യ മത്സരത്തില്‍ തോല്‍വി

Published : Feb 12, 2018, 06:44 PM ISTUpdated : Oct 05, 2018, 02:40 AM IST
സെറീന വീണ്ടും കോര്‍ട്ടില്‍; ആദ്യ മത്സരത്തില്‍ തോല്‍വി

Synopsis

ആഷ്‌വില്‍: അമ്മയായി അഞ്ചാം മാസം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തി മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ്. ഫെഡ് കപ്പിലാണ് നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്കായി സെറീന മത്സരിച്ചത്. ഡബിള്‍സില്‍ സഹോദരി വീനസ് വില്ല്യംസ് ആയിരുന്നു സെറീനയുടെ പങ്കാളി. എന്നാല്‍ വില്ല്യംസ് സഹോദരിമാര്‍ മത്സരത്തില്‍ തോറ്റു. 

ഡച്ച് ജോഡിയായ ലെസ്‌ലി കെര്‍ക്കോവ്, ഡെമി സ്‌കറുമാണ് 6..2, 6..3 എന്ന സ്കോറില്‍ അമേരിക്കന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. വീനസിന്‍റെ മികവില്‍ അമേരിക്ക നേരത്തെ തന്നെ സെമിയിലേക്ക് യോഗ്യത നേടിയിരുന്നതിനാല്‍ ഡബിള്‍സിലെ മത്സരഫലം അപ്രസക്തമായിരുന്നു . 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന് ശേഷം സെറീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 'ഫൈനൽ ശാപം' മാറ്റാൻ ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ; മാസ്റ്റർ പ്ലാനുമായി ബിസിസിഐ
സാനിയയ്ക്ക് വിവാഹ സമ്മാനമായി വിജയമില്ല; ഹണിമൂൺ പോലും മാറ്റിവെച്ച് കല്യാണപിറ്റേന്ന് ക്രീസിലെത്തിയ അര്‍ജുന് നിരാശ