യുഎസ് ഓപ്പണ്‍ തോല്‍വിക്ക് പിന്നാലെ സെറീനക്ക് മറ്റൊരു തിരിച്ചടി കൂടി

Published : Sep 10, 2018, 01:26 PM ISTUpdated : Sep 19, 2018, 09:18 AM IST
യുഎസ് ഓപ്പണ്‍ തോല്‍വിക്ക് പിന്നാലെ സെറീനക്ക് മറ്റൊരു തിരിച്ചടി കൂടി

Synopsis

യു എസ് ഓപ്പൺ ഫൈനലിനിടെ ചെയർ അംപയര്‍ കാര്‍ലോസ് റാമോസിനോട് മോശമായി പെരുമാറിയതിന് സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴശിക്ഷ . മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.  

ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ഫൈനലിനിടെ ചെയർ അംപയര്‍ കാര്‍ലോസ് റാമോസിനോട് മോശമായി പെരുമാറിയതിന് സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴശിക്ഷ . മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അംപയർ കാ‍ർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നി‍ർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് പിഴ വിധിച്ചിരിക്കുന്നത്.

മത്സരത്തിനിടെ സെറീനക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിച്ചതിന് സെറീനയുടെ കോച്ച് പാട്രിക് മൗറാറ്റാഗ്ലോയെ ചെയര്‍ അമ്പയര്‍ ശാസിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സെറീന അമ്പയറോട് ദേഷ്യപ്പെട്ടത്. പിന്നീട് മത്സരത്തിനിടെ ഒരു പോയന്റ് കൈവിട്ടപ്പോള്‍ സെറീന റാക്കറ്റ് നിലത്തടിക്കുകയും ചെയ്തു.

ഫൈനലിൽ സെറീനയെ തോൽപിച്ച് ജപ്പാൻ താരം നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി (6-2, 6-4)കിരീടം നേടിയിരുന്നു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു