ഇതിഹാസമാകാന്‍ സെറീന; പകരം വീട്ടാന്‍ കെര്‍ബര്‍; വിംബിള്‍ഡണ്‍ കലാശപോരാട്ടം പൊടിപാറും

Web Desk |  
Published : Jul 13, 2018, 01:00 PM ISTUpdated : Oct 04, 2018, 03:05 PM IST
ഇതിഹാസമാകാന്‍ സെറീന; പകരം വീട്ടാന്‍ കെര്‍ബര്‍; വിംബിള്‍ഡണ്‍ കലാശപോരാട്ടം പൊടിപാറും

Synopsis

അമ്മയായതിന്ശേഷം സെറീനയുടെ ആദ്യ വിംബിള്‍ഡൺ പോരാട്ടം കൂടിയാണ് ഇത്തവണത്തേത്.

ലണ്ടന്‍: വിംബിള്‍ഡൺ ടെന്നിസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ നാളെ  അമേരിക്കന്‍ താരം സെറീന വില്ല്യംസും , ജര്‍മ്മനിയുടെ ഏഞ്ചലിക് കെര്‍ബറും ഏറ്റുമുട്ടും. ജര്‍മ്മനിയുടെ ജൂലിയാ ജോര്‍ജസിനെ സെമിയിൽ തോൽപ്പിച്ചാണ് സെറീന ചരിത്രം കുറിക്കാനെത്തുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ ജയം. സ്കോര്‍ ,  6..2, 6..4. 

അതേസമയം കെര്‍ബര്‍ സെമിയിൽ ലാത്‍‍വിയയുടെ യെലേന ഒസ്റ്റാപ്പെന്‍കോയെയാണ് തോൽപ്പിച്ചത്. സ്കോര്‍ , 6..3, 6..3. കരിയറിലെ എട്ടാമത്തെ വിംബിള്‍ഡൺ കിരീടവും ,24ാം ഗ്രാന്‍സ്ലാം നേട്ടവുമാണ് സെറീന ലക്ഷ്യമിടുന്നത്. 2016ലെ ഫൈനലില്‍ കെര്‍ബറിനെ തോൽപ്പിച്ചായിരുന്നു സെറീന ചാമ്പ്യനായത്. അമ്മയായതിന്ശേഷം
സെറീനയുടെ ആദ്യ വിംബിള്‍ഡൺ പോരാട്ടം കൂടിയാണ് ഇത്തവണത്തേത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം