രോഹിത്തല്ല കളിയുടെ താരം

By Web deskFirst Published Jul 13, 2018, 1:11 AM IST
Highlights
  • കളിയില്‍ രോഹിത് സെഞ്ച്വറി നേടിയിരുന്നു

നോട്ടിംഗ്ഹാം: ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ ഹിറ്റ്മാന്‍റെ തകര്‍ത്താടലായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിലും. ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ അതേ ഫോം തുടര്‍ന്ന രോഹിത് 114 പന്തില്‍ നിന്ന് 137 റണ്‍സ് അടിച്ചു കൂട്ടി.

ട്വന്‍റി 20 ശെെലിയില്‍ ബാറ്റ് വീശിയ രോഹിത്തിന് മുന്നില്‍ ഇയോണ്‍ മോര്‍ഗന്‍റെ തന്ത്രങ്ങളെല്ലാം തകരുകയായിരുന്നു. പക്ഷേ, ശതകം നേടിയ രോഹിത് ശര്‍മയല്ല ആദ്യ അങ്കത്തിലെ മാന്‍ ഓഫ് ദി മാച്ച്. പേസ് ബൗളിംഗ് അനുകൂലമെന്ന് ഖ്യാതിയുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പൂച്ചകളായപ്പോള്‍ ആറു വിക്കറ്റ് സ്വന്തമാക്കിയ കുല്‍ദീപ് യാദവാണ് മിന്നും താരം.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 25 റണ്‍സിന് ആറു വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തല്ലിയൊതുക്കിയതോടെയാണ് നായകന്‍ വിരാട് കോലി കുല്‍ദീപിനെ പന്തേല്‍പ്പിച്ചത്.

ആദ്യ ഓവറില്‍ തന്നെ 35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ എത്തിച്ചു. തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്. ഇതിന് ശേഷവും ആക്രമണം തുടര്‍ന്ന കുല്‍ദീപ് യാദവ് 25 റണ്‍സിന് ആറു വിക്കറ്റുകള്‍, കളത്തില്‍ നിന്ന് തിരിച്ചു കയറും മുമ്പ് സ്വന്തമാക്കി. ഒട്ടനവധി റെക്കോര്‍ഡും ഈ പ്രകടനത്തിലൂടെ കുല്‍ദീപ് സ്വന്തമാക്കി. 

click me!