ലോകകപ്പിന് ഒരുങ്ങുന്ന അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി

Web Desk |  
Published : Apr 19, 2018, 05:56 PM ISTUpdated : Jun 08, 2018, 05:51 PM IST
ലോകകപ്പിന് ഒരുങ്ങുന്ന അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി

Synopsis

അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്തതിരിച്ചടിയായി പരിക്ക് മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക്

ബ്രൂണേസ് അയേസ്: അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്തതിരിച്ചടിയായി പരിക്ക്.മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ യുണൈറ്റഡ് താരം ആഷ്‌ലി യങ്ങ് അഗ്യൂറോയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ജന്റീനിയന്‍ താരത്തിനു പരിക്കേറ്റത്.

കോച്ച് സാംപോളിയുടെ റഷ്യയിലെ തന്ത്രങ്ങളുടെ പ്രധാന കുന്തമുനയായ അഗ്യൂറോയുടെ പരിക്ക് ലോകകപ്പിനു മുന്‍പ് പൂര്‍ണമായും സുഖം പ്രാപിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയുടെ ടീം വൃത്തങ്ങളും ഇത് ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് ചില സ്പോര്‍ട്സ് സൈറ്റുകളുടെ റിപ്പോര്‍ട്ട്.

നേരത്തേ  സാംപോളി മുന്നേറ്റത്തില്‍ പരീക്ഷിച്ചിരുന്ന ബെനഡെറ്റോയും പരിക്കേറ്റ് പുറത്തായിരുന്നു. അഗ്യൂറോക്ക് പരിക്കേറ്റതോടെ ഇന്‍റര്‍ മിലാന്‍ ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി, യുവന്‍റസ് താരം ഡിബാല എന്നിവരെ സാംപോളി ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയുണ്ട്. തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഈ രണ്ടു താരങ്ങളെയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് നേരത്തേ സാംപോളി വെളിപ്പെടുത്തിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊൽക്കത്തക്ക് വീണ്ടും തോൽവി, അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ജയം ഗുജറാത്തിന്
ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ പിടിയില്‍, 100 ടിക്കറ്റുകള്‍ പിടിച്ചെടുത്തു