വിജയക്കുതിപ്പ് തുടരാന്‍ ഹൈദരാബാദ്; എതിരാളികള്‍ പഞ്ചാബ്

Web Desk |  
Published : Apr 19, 2018, 05:44 PM ISTUpdated : Jun 08, 2018, 05:52 PM IST
വിജയക്കുതിപ്പ് തുടരാന്‍ ഹൈദരാബാദ്; എതിരാളികള്‍ പഞ്ചാബ്

Synopsis

മൊഹാലിയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്- കിംഗ്സ് ഇലവന്‍ പഞ്ചാബ് പോരാട്ടം. മൊഹാലിയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് സണ്‍റൈസേഴ്സ്. മൂന്ന് കളിയിലും രണ്ടാമത് ബാറ്റ് ചെയ്താണ് സണ്‍റൈസേഴ്സ് ജയിച്ചത്. 
അതേസമയം മൂന്ന് കളിയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വില കുറച്ചുകാണാനാകില്ല.

മുംബൈയെയും രാജസ്ഥാനെയും കൊല്‍ക്കത്തയെയും 150ല്‍ താഴെ സ്കോറിലേക്ക് ചുരുക്കിയ ബൗളിംഗ് നിരയാണ് ഹൈദരാബാദിന്‍റെ കരുത്ത്. ഭുവനേശ്വര്‍ കുമാറും ബില്ലി സ്റ്റാന്‍ലേക്കും റാഷിദ് ഖാനും ഷക്കീബ് അല്‍ ഹസ്സനും ഒന്നിക്കുമ്പോള്‍ കോലിയെ പോലുള്ള നായകന്മാര്‍ക്കുള്ള തലവേദനയൊന്നും വില്ല്യംസണിന് ഇല്ല. അതേസമയം ശിഖര്‍ ധവാനും വില്ല്യംസണും ബാറ്റിംഗില്‍ വിശ്വസ്തരെന്നതും സണ്‍റൈസേഴ്സിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു‍. 

അതേസമയം കഴിഞ്ഞ കളിയില്‍ തകര്‍ത്തടിച്ച ക്രിസ് ഗെയ്‍ല്‍ ഫോം തുടര്‍ന്നാല്‍ കിംഗ്സ് ഇലവന് മൂന്നാം ജയം സ്വന്തമാക്കാം. താരലേലത്തിലെ 11 കോടി രൂപയ്ക്കൊത്ത കളി കെ എല്‍ രാഹുല്‍ പുറത്തെടുക്കുന്നുണ്ടെങ്കിലും യുവ്‌രാജ് സിംഗിന്‍റെ ഫോമാണ് കിംഗ്സ് ഇലവന്‍റെ പ്രധാന തലവേദന. ആന്‍ഡ്രൂ ടൈ ഒഴികെയുളള പേസര്‍മാര്‍ മികച്ച ഫോമില്‍ അല്ലാത്തതും പഞ്ചാബിനെ കുഴയ്ക്കുന്നു. സ്പിന്നര്‍മാരാണ് മിക്കപ്പോഴും സെവാഗിന്‍റെ രക്ഷയ്ക്കെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം