ലോകകപ്പ്: അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി

web desk |  
Published : May 23, 2018, 09:07 AM ISTUpdated : Jun 29, 2018, 04:08 PM IST
ലോകകപ്പ്: അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടി

Synopsis

സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹോളണ്ടിനെതിരേ റൊമേറോയുടെ സേവുകളാണ് ഫൈനലിലേക്ക് നയിച്ചത്. 

ബ്യൂണസ് ഐറിസ്: ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. അവരുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോയ്ക്ക് പരിക്ക് കാരണം ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. തുടര്‍ന്ന് അര്‍ജന്‍റൈന്‍ താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

2014 ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായ താരമാണ് റൊമേറൊ. സെമിയില്‍ നെതര്‍ലന്‍ഡ്സിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൊമേറോയുടെ സേവുകളാണ് ഫൈനലിലേക്ക് നയിച്ചത്. 

31കാരനായ റൊമേറോ ദേശീയ കുപ്പായത്തില്‍ 94 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ കീപ്പറാണ് റൊമേറോ. ദേശീയ കുപ്പായത്തില്‍ രണ്ട് തവണമാത്രം കളിച്ചിട്ടുള്ള ചെല്‍സിയുടെ വില്ലി കബല്ലേറോ അരങ്ങേറ്റത്തിനൊരുങ്ങുന്ന റിവര്‍ പ്ലേറ്റിന്‍െ  ഫ്രാങ്കോ അര്‍മനി എന്നിവരാണ് റിസര്‍വ് ഗോള്‍ കീപ്പര്‍മാര്‍.  

റൊമേറോ പുറത്തായതോടെ ടൈഗ്രസിന്റെ നഹ്വല്‍ ഗുസ്മാനെ ടീമില്‍ ഉള്‍പ്പെടുത്തും. ജൂണ്‍ 16ന് ഐസ്‌ലന്‍ഡിനെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഡി ക്രൊയേഷ്യേ, നൈജീരിയ എന്നിവരാണ് മറ്റു ടീമുകള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം