എനിക്കാരെയും പേടിയില്ല; പക്ഷെ ആ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ എനിക്ക് പേടിയായിരുന്നു: അഫ്രീദി

Published : Oct 02, 2018, 03:20 PM IST
എനിക്കാരെയും പേടിയില്ല; പക്ഷെ ആ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ എനിക്ക് പേടിയായിരുന്നു: അഫ്രീദി

Synopsis

കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും പേടിയുള്ള ബാറ്റ്സ്മാനെക്കുറിച്ച് മനസുതുറന്ന് വെടിക്കെട്ട് ബാറ്റ്സ്മാനായും ലെഗ് ബ്രേക്ക് ബൗളറായും കരിയറില്‍ തിളങ്ങിയിട്ടുള്ള പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദി. കരിയറില്‍ ഒരുപാട് ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് തനിക്കേറ്റവും പേടിയുണ്ടായിരുന്നതെന്ന് അഫ്രീദി പറഞ്ഞു.

കറാച്ചി: കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും പേടിയുള്ള ബാറ്റ്സ്മാനെക്കുറിച്ച് മനസുതുറന്ന് വെടിക്കെട്ട് ബാറ്റ്സ്മാനായും ലെഗ് ബ്രേക്ക് ബൗളറായും കരിയറില്‍ തിളങ്ങിയിട്ടുള്ള പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദി. കരിയറില്‍ ഒരുപാട് ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് തനിക്കേറ്റവും പേടിയുണ്ടായിരുന്നതെന്ന് അഫ്രീദി പറഞ്ഞു.

ക്രിക്കറ്റില്‍ എനിക്കാരെയും പേടിയില്ല. പക്ഷെ ഒരു ഇന്ത്യക്കാരനെതിരെ പന്തെറിയാന്‍ മാത്രം എനിക്ക് പേടിയായിരുന്നു. മറ്റാരുമല്ല, വീരേന്ദര്‍ സെവാഗിനെതിരെ. സെവാഗിനെതിരെ പന്തെറിയുന്നത് വിഷമകരമായ ജോലിയായിരുന്നുവെന്നും ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.

വെടിക്കെട്ട് ബാറ്റ്സ്മാനും പാര്‍ട് ടൈം ലെഗ് ബ്രേക്ക് ബൗളറുമായി കരിയര്‍ തുടങ്ങിയ അഫ്രീദി പാക്കിസ്ഥാനായി 541 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ട്വന്റി-20 ലീഗുകളില്‍ ഇപ്പോഴും സജീവമാണ് 38കാരനായ അഫ്രീദി. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പാകിത്താ പാന്തേഴ്സിനായി കളിക്കാനൊരുങ്ങുകയാണ് അഫ്രീദിയിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്