ഷമി സഹോദരനുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് ഭാര്യ

Web Desk |  
Published : Mar 10, 2018, 11:50 AM ISTUpdated : Jun 08, 2018, 05:48 PM IST
ഷമി സഹോദരനുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് ഭാര്യ

Synopsis

ഷമി തന്നെ മുറിയിലേക്ക് തള്ളി വിട്ട് വാതില്‍ പുറത്തുനിന്ന് പൂട്ടി ഷെമിയ്‌ക്കെതിരെ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പൊലീസ് കേസെടുത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഷമി തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ഹാസിന്‍ ഉയര്‍ത്തുന്ന ആരോപണം. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ഡിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സഹോദരനുമായി ശാരീരിക ബന്ധത്തിന് ഷമി ആവശ്യപ്പെട്ടത് മുറിയ്ക്ക് പുറത്തുവച്ചാണ് . അപ്പോള്‍ അയാളുടെ സഹോദരന്‍ ഹാസിബ് മുറിയ്ക്ക് അകത്ത് ഉണ്ടായിരുന്നു. ഷമി തന്നെ മുറിയിലേക്ക് തള്ളി വിട്ട് വാതില്‍ പുറത്തുനിന്ന് പൂട്ടി. ഹാസിബ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഉറക്കെ കരഞ്ഞപ്പോഴാണ് ഷമി വാതില്‍ തുറന്ന് തന്നതെന്നും ഹസിന്‍ വ്യക്തമാക്കി.

യാത്രയ്ക്കിടയില്‍ ലൈംഗിക തൊഴിലാളികളുമായും ഷമി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഹാസിന്‍ പറഞ്ഞു. ഷമിയെ പരിചയപ്പെടുമ്പോള്‍ ഹാസിന്‍ വിവാഹമോചിതയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഹസിന്‍ നല്‍കിയ പരാതിയില്‍ ഷെമിയ്‌ക്കെതിരെ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം, ലൈംഗിക പീഡനം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

ഷാമിയുടെ പരസത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്‌സ് ആപ്പിലെയും ഫേസ്ബുക്കിലെയും ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിട്ടുണ്ട്. താന്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇതിലും ഭയാനകമാണ് ഷമിയുടെ പ്രവര്‍ത്തികളെന്നും ഹാസിന്‍ ആരോപിക്കുന്നു. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഹസിന്‍ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. 

2014ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ താന്‍ സമ്മാനമായി നല്‍കിയ ഫോണ്‍ ഷമി കാറില്‍ ഒളിച്ചുവെച്ചത് കണ്ടുപിടിച്ചുവെന്നും അതില്‍ വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള തെളിവുകളുണ്ടായിരുന്നുവെന്നും ഹാസിന്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഷമി തന്നോട് മോശമായി പെരുമാറിയെന്നും തല്ലിയെന്നും ഹാസിന്‍ പറയുന്നു. ഷമിയുടെ സഹോദരനും അമ്മയും തന്നോട് മോശമായി പെരുമാറാറുണ്ട്. അവര്‍ തന്നെ കൊല്ലാന്‍പോലും ശ്രമിച്ചുവെന്നും കുറച്ചുകാലമായി ഇതൊക്കെ അനുഭവിച്ച് തനിക്ക് മതിയായയെന്നും ഹസിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

 ഷമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്സ് റാക്കറ്റുമായും ബന്ധമുണ്ടെന്നും ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. വാതുവയ്പ്പുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നതിലും ഭേദം മരണമാണ്. എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നാണ് അവളുടെ കുടുംബം പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആരാണ് അവളെ തെറ്റിദ്ധരിപ്പിച്ചതെന്ന് അറിയില്ല.

 ഹസിന് ഭ്രാന്തായിരിക്കുകായാണ്. ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരും-ഷമി പറഞ്ഞു. ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോപണങ്ങളുമായാണ് ഹസിന്‍ രംഗത്ത് വന്നിരിക്കുന്നത്. ഷമിക്ക് തന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാം. അലിസ്ബാഹ് എന്ന പാക് യുവതിയില്‍ നിന്ന് ദുബായില്‍ വച്ച് ഷമി പണം വാങ്ങി. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഷമി പണം വാങ്ങിയത്. തന്റെ പക്കല്‍ അതിന് തെളിവുണ്ടെന്നും ഹസിന്‍ പറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഷമിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്