
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് രാവിലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. പേസര്‍ പീറ്റര്‍ സിഡില്‍, സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍, മുന്‍നിര ബാറ്റ്‌സ്മാന്‍ ഉസ്‌മാന്‍ ഖവാജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യയെ നേരിടാന്‍ ഈ ടീം മതിയോ എന്ന സംശയം ടീം പ്രഖ്യാപനത്തിന് പിന്നാലെ വിവിധ കോണുകളില്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടീം സെലക്ഷനെതിരെ പരസ്യമായി പ്രതികരിച്ച് ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തി. ലോകകപ്പ് പോരാട്ടം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടീം സെലക്ഷന്‍ ഉത്തരവാദിത്വം ഇല്ലാത്തതാണെന്ന് വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മണ്ടത്തരങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് കുറിച്ച താരം സ്വന്തം നിലയ്ക്ക് 13 അംഗ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.
1. ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ)
2. ഡാർസി ഷോർട്ട്
3. അലക്സ് കാറേയ് (വിക്കറ്റ് കീപ്പർ)
4. ഷോൺ മാർഷ്
5. ഗ്ലെൻ മാക്സ്‌വെൽ
6. മാർക്കസ് സ്റ്റോയ്നിസ്
7. ആഷ്ടൺ ആഗർ/മിച്ചൽ മാർഷ്
8. ജയിംസ് പാറ്റിൻസൺ
9. ജൈ റിച്ചാർഡ്സൺ
10. റീലീ മെറെഡിത്ത്
11. ആദം സാംപ
ക്രിസ് ലിൻ, നേഥൻ ലയൺ എന്നിവരും വോണിന്‍റെ പതിമൂന്നംഗ പട്ടികയില്‍ ഇടം നേടി. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളിലാണ് കംഗാരുപ്പട ഇന്ത്യക്കെതിരെ പോരടിക്കുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ടീം
ആരോണ്‍ ഫിഞ്ച് നായകനായ ടീമില്‍ അലക്‌സ് കാരിയാണ് ഉപനായകന്‍. ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്, ഉസ്‌മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംബ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!