സച്ചിന് കഴിയാത്തത് കോലി അനായാസം നേടുന്നു: ഷെയ്ന്‍ വോണ്‍

web desk |  
Published : May 14, 2018, 07:07 PM ISTUpdated : Jun 29, 2018, 04:28 PM IST
സച്ചിന് കഴിയാത്തത് കോലി അനായാസം നേടുന്നു: ഷെയ്ന്‍ വോണ്‍

Synopsis

എത്ര തവണ അദ്ദേഹം സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും കഴിയാത്ത കാര്യങ്ങളാണ് കോലി കോലി അനായാസം ചെയ്യുന്നത്.

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ വിരാട് കോലിയാണോ മികച്ച താരം. ക്രിക്കറ്റ് ലോകത്തിന് ഇന്നേവരെ ഉത്തരം കിട്ടാത്ത ചോദ്യമാണത്. കോലിയുടെ സ്ഥിരതയും ഊര്‍ജവും ആത്മാര്‍ത്ഥതയും പലപ്പോഴും ക്രിക്കറ്റ് പണ്ഡിതരെ അമ്പരിപ്പിച്ചിട്ടുണ്ട്. ഓസീസ് ഇതിഹാസ താരം ഷെയ്ന്‍ വോണിനേയും ആശ്ചര്യപ്പെടുത്തുന്നത് ഇതുതന്നെ. സച്ചിന് പോലും നേടാന്‍ സാധിക്കാത്ത നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടെ കോലി സ്വന്തമാക്കിയതെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ വോണ്‍ പറയുന്നു. വോണിന്റെ വാക്കുകള്‍...

വിരാട് കോലി നേടുന്ന റണ്‍സ് നോക്കുക. എത്ര മനോഹരമായിട്ടാണ് അദ്ദേഹം റണ്‍സ് കണ്ടെത്തുന്നത്. എത്ര തവണ അദ്ദേഹം സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും കഴിയാത്ത കാര്യങ്ങളാണ് കോലി അനായാസം ചെയ്യുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയുമാണ് ഈ തലമുറയിലെ മികച്ച താരങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കോലിയേയും ഡിവില്ലിയേഴ്‌സിനേയും അക്കൂട്ടത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്താന്‍ കഴിയില്ല. വിരാടിന്റെ ഊര്‍ജത്തേയും ആത്മാര്‍ത്ഥതയേയും കുറിച്ച് പറയാതെ വയ്യ. അയാളോട് ഭയങ്കകരമായ ഒരു ആരാധന തോന്നുന്നു.

ഈവര്‍ഷം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്നും മുന്‍ ഓസീസ് സ്പിന്നര്‍ പറഞ്ഞു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഓസീസിനെ ബാധിക്കും. ഇംഗ്ലണ്ടില്‍ ഇതുവരെ കോലിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ ആ അവസ്ഥയ്ക്ക് മാറ്റം വരും. അതേ പ്രകടനം ഡിസംബറില്‍ നടക്കുന്ന ഓസീസ് പര്യടനത്തിലും കോലി പുറത്തെടക്കുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഓസീസിനെ ബാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമല തീർത്ത് ലക്നൗ; തകർത്തടിച്ച് പൂരൻ; ജയിക്കാൻ വേണ്ടത് 20 ഓവറിൽ 229
'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി