ബിഗ് ബാഷ് മത്സരത്തിനിടെ അച്ഛന്റെ ഓട്ടോഗ്രാഫിനായി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി മകന്‍

Published : Jan 14, 2019, 11:21 AM IST
ബിഗ് ബാഷ് മത്സരത്തിനിടെ അച്ഛന്റെ ഓട്ടോഗ്രാഫിനായി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി മകന്‍

Synopsis

ഷെയ്ന്‍ വാട്സന്റെ അടുത്തെത്തി തൊപ്പിയിലും ജേഴ്സിയിലും ഓട്ടോഗ്രാഫ് വാങ്ങിയ വില്ലി അച്ഛനെ ആലിംഗനം ചെയ്ത് ചുംബനവും നല്‍കിയാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

സിഡ്നി: ഓസ്ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് മത്സരത്തിനിടെ അച്ഛന്റെ ഓട്ടോഗ്രാഫിനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി മകന്‍.  ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവം. സിഡ്നി തണ്ടേഴ്സിന്റെ താരമായ ഷെയ്ന്‍ വാട്സന്റെ ഓട്ടോഗ്രാഫിനായാണ് മകന്‍ വില്ലി മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയത്.

ഷെയ്ന്‍ വാട്സന്റെ അടുത്തെത്തി തൊപ്പിയിലും ജേഴ്സിയിലും ഓട്ടോഗ്രാഫ് വാങ്ങിയ വില്ലി അച്ഛനെ ആലിംഗനം ചെയ്ത് ചുംബനവും നല്‍കിയാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സെടുത്ത് വാട്സന്‍ തിളങ്ങിയിരുന്നു. വാട്സന്‍ തന്നെയാണ് കളിയിലെ താരവും. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടേഴ്സ് വാട്സന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിസ് 97 റണ്‍സെടുക്കാനെ കഴിഞ്ഞുിള്ളു. 2016ലാണ് വാട്സന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്