ഷാനിയയുടെ വണ്‍ വുമണ്‍ ഷോ: ഷാനിയ 160, മറ്റുള്ളവര്‍ 0!

By Web DeskFirst Published Dec 17, 2016, 6:28 AM IST
Highlights

ജോഹന്നാസ്ബര്‍ഗ്: ഒറ്റയാള്‍ പോരാട്ടം എന്ന വിശേഷണമുള്ള പല ബാറ്റിംഗ് പ്രകടനങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ദക്ഷിണാഫ്രിക്കക്കാരി ഷാനിയ ലീ സ്വാര്‍ട്ടിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രകടനം ആരെയും അന്പരിപ്പിക്കുന്നതായി. ടീമിലെ മറ്റെല്ലാവരും പൂജ്യത്തിന് പുറത്തായപ്പോള്‍ ഷാനിയ സെഞ്ച്വറി നേടി ടീമിനെ ജയത്തിലെത്തിച്ചു

ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ഷാനിയ ലീ സ്വാര്‍ട്ടിന്‍റെ അവശ്വസനീയ പ്രകടനം. പ്രിട്ടോറിയയില്‍ 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ട്വന്‍റി 20 മത്സരമാണ് അക്ഷരാര്‍ത്ഥത്തിലുള്ള ഒറ്റയാള്‍പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. 

എംപുമലാംഗ- ഈസ്റ്റേണ്‍സ് മത്സരം. ആദ്യം ബാറ്റ് ചെയ്ത എംപുമലാംഗ ടീമിനായി ഓപ്പണറായി ഇറങ്ങിയതാണ് ഷാനിയ ലീ സ്വാര്‍ട്ട്. 20 ഓവറും ക്രീസില്‍നിന്ന ഷാനിയ അടിച്ചുകൂട്ടിയത് 80 പന്തില്‍160 റണ്‍സ്. മറ്റ് എല്ലാ ബാറ്റ്സ്മാന്‍മാരും പൂജ്യത്തിന് പുറത്ത്. 9 എക്സ്ട്രാ കൂടി ചേര്‍ന്നപ്പോള്‍ടീം 169.  

എതിരാളികളെ 127 ല്‍ഒതുക്കി 42 റണ്‍സ് ജയം. 2 വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും ഷാനിയ തിളങ്ങി. കഴിഞ്ഞ ദിവസം ഒരു ഏകദിന മത്സരത്തില്‍289 റണ്‍സ്  അടിച്ചുകൂട്ടിയപ്പോഴേ ഷാനിയ ശ്രദ്ധിക്കപ്പെട്ടതാണ്. അന്ന് ടീമിനെ മറ്റുള്ളവരെല്ലാം കൂടി നേടിയത് വെറും 63 റണ്‍സ്. കഴിഞ്ഞ നാല് വര്‍ഷമായ എംപുമലാംഗ ടീമിന് വേണ്ടിയാണ് ഷാനിയ കളിക്കുന്നത്. 

ഫാസ്റ്റ് ബൗളറായി കരിയര്‍തുടങ്ങിയ ഷാനിയ ബാറ്റിംഗില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പിന്നീടാണ്. ഇങ്ങനെയൊരു നേട്ടം അന്നൊരു പക്ഷെ ഷാനിയ പോലും സ്വപ്നം കണ്ടിട്ടുണ്ടാകില്ല

click me!