സമീപത്തുള്ളവര്‍ ഗൂഗിള്‍ ചെയ്ത് അത് ഞാനല്ലേയെന്ന് ഉറപ്പിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി

By Web DeskFirst Published Mar 4, 2018, 6:51 PM IST
Highlights

സമീപത്തുള്ളവര്‍ ഗൂഗിള്‍ ചെയ്ത് അത് ഞാനല്ലേയെന്ന് ഉറപ്പിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി

മുംബൈ: മുംബൈയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍. ലോക്കല്‍ ട്രെയിനുകള്‍ ഉപയോഗിക്കാത്ത വളരെ ചുരുക്കം ആളുകള്‍ മാത്രമേ മുംബൈയില്‍ കാണാന്‍ കഴിയു. കനത്ത തിരക്കിനിടയില്‍ തങ്ങളുടെ അടുത്ത് നില്‍ക്കുന്നത് താരപരിവേഷമുള്ളവരാണെങ്കിലും തിരിച്ചറിയപ്പെടുന്നത് അത്ര പതിവുള്ളതല്ല. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരനായുള്ള ഒരു ക്രിക്കറ്റ് താരത്തിന്റെ ലോക്കല്‍ ട്രെയിന്‍ യാത്രയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ മല്‍സരത്തിന് ശേഷം വീട്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷര്‍ദ്ദുല്‍ താക്കൂര്‍. സാധാരണ ചെയ്യുന്ന പോലെ തന്നെ ലോക്കല്‍ ട്രെയിനില്‍ ആയിരുന്നു ഷര്‍ദ്ദുലിന്റെ യാത്ര.  മുംബൈയിൽ വിമാനമിറങ്ങി അന്ധേരിയില്‍ നിന്നാണ് ഷര്‍ദ്ദുല്‍ ലോക്കൽ ട്രെയിനിൽ കയറിയത്. എന്നാൽ, ആളുകൾ എന്നെ ശ്രദ്ധിക്കുന്ന കാര്യം പിന്നെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ ഷര്‍ദ്ദുല്‍ ആണോ അതോ താരത്തെ പോലെ ആരെങ്കിലുമാണോ കൂടെയുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തില്‍ ആളുകള്‍ ഫോണുകളില്‍ ഗൂഗിള്‍ ചെയ്യുന്നത് കാണാന്‍ രസമുണ്ടായിരുന്നുവെന്ന് താരം പറയുന്നു. 

മുംബൈയിലെ പാൽഗർ സ്വദേശിയായ താക്കൂർ, നേരത്തെ മുതൽ ഒന്നര മണിക്കൂറോളം ദിനംപ്രതി യാത്ര ചെയ്താണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. ഇതേ ട്രെയിനില്‍  സഞ്ചരിക്കുന്നയാളല്ലെയെന്ന്  പ്രായമായ ചിലർ ഓർമിച്ചെടുത്ത് ചോദിച്ചത് ആഹ്ളാദം നല്‍കിയെന്ന് താരം പറയുന്നു. പ്രശസ്തിയൊന്നും പ്രശ്നമല്ലെന്നും  കാൽ നിലത്ത് ഉറപ്പിച്ചുതന്നെ മുന്നോട്ടുപോകാനാണ് ഇഷ്ടമെന്നും ഷര്‍ദ്ദുല്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി യാത്ര ചെയ്യുന്ന ട്രെയിനിലെ ഇന്ത്യൻ താരമായി മാറിയ ശേഷമുള്ള  കന്നിയാത്ര ലോകം അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതില്‍ താരത്തിന് അമ്പരപ്പുണ്ട്.
 

click me!