കോലിയുടെ പ്രകടനത്തെ കുറിച്ച് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം

Published : Aug 05, 2018, 07:05 PM IST
കോലിയുടെ പ്രകടനത്തെ കുറിച്ച് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം

Synopsis

വെല്ലുവിളി  ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ മനോഹരമായ ഷോട്ടുകള്‍ അദ്ദേഹം കളിച്ചു. ജയിംസ് ആന്‍ഡേഴ്‌സണെ കോലി നേരിട്ട രീതിയും അഭിനന്ദനമര്‍ഹിക്കുന്നു.  

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഷോണ്‍ പൊള്ളോക്ക്. അസാധാരണ പ്രകടനമെന്നാണ് പൊള്ളോക്ക് കോലിയുടെ ബാറ്റിങ്ങനെ കുറിച്ച് പറഞ്ഞത്. അദ്ദേഹം തുടര്‍ന്നു...

ഇംഗ്ലീഷ് മണ്ണ് കോലിക്ക് വെല്ലുവിളിയാണെന്ന പറച്ചിലുകള്‍ക്കിടെയാണ് ഇന്ത്യയുടെ പര്യടനം. എന്നാല്‍ വിമര്‍ശകരെക്കൊണ്ട് കയ്യടിപ്പിച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. വെല്ലുവിളി  ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ മനോഹരമായ ഷോട്ടുകള്‍ അദ്ദേഹം കളിച്ചു. ജയിംസ് ആന്‍ഡേഴ്‌സണെ കോലി നേരിട്ട രീതിയും അഭിനന്ദനമര്‍ഹിക്കുന്നു. ഒരു സമയത്ത് കഠിന സമയത്തിലൂടെ കടന്ന് വരുന്നവര്‍ പിന്നീട് മനോഹരമായി ആ സാഹചര്യത്തില്‍ തന്നെ കളിക്കുമെന്നും പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

ഇതിന് മുന്‍പ് ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് ടെസ്റ്റുകളില്‍ 134 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. എന്നാല്‍ ഒരു മത്സരത്തോടെ തന്നെ കോലി വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്തു. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ടിന്നിങ്‌സിലേയും കോലിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 149, 51 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം