
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ അണ്ടര്‍ 19 താരങ്ങളായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും ഇടം നേടി. ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ നയിക്കുന്ന ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ജൂണ്‍ 22നാണ് ആദ്യ മത്സരം.
ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ കരുണ്‍ നായര്‍ നയിക്കും. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിജയ് ശങ്കര്‍ എന്നിവര്‍ മാത്രമാണ് രണ്ട് ടീമിലും ഇടം നേടിയ താരങ്ങള്‍. ഋഷഭ് പന്താണ് ഏകദിന ടീമിന്റെ കീപ്പര്‍. ചതുര്‍ദിന ടീമില്‍ ആന്ധ്രയുടെ കീപ്പര്‍ കെ.എസ്. ഭരത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയും.
ഏകദിനത്തിനുള്ള ടീം: ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹരുമ വിഹാരി, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, കെ. ഗൗതം, അക്‌സര്‍ പട്ടേല്‍, ക്രുനാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍.
ചതുര്‍ദിന മത്സരത്തിനുള്ള ടീം: കരുണ്‍ നായര്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, പൃഥ്വി ഷാ, ഹരുമ വിഹാരി, അങ്കിത് ബാവ്‌നെ, വിജയ് ശങ്കര്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ജയന്ത് യാദവ്, ഷഹബാസ് നദീം, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, രജ്‌നീഷ് ഗുര്‍ബാനി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!