പിങ്കിലെ താരം; നൂറില്‍ 100 തികച്ച് ധവാന് റെക്കോര്‍ഡ്

Published : Feb 10, 2018, 07:28 PM ISTUpdated : Oct 04, 2018, 07:56 PM IST
പിങ്കിലെ താരം; നൂറില്‍ 100 തികച്ച് ധവാന് റെക്കോര്‍ഡ്

Synopsis

ജൊഹന്നസ്ബര്‍ഡ്: കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍ റെക്കോര്‍ഡ് ബുക്കില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 99 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് ധവാന്‍ സെഞ്ചുറി തികച്ചത്. ശതകത്തോടെ 100-ാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ധവാന്‍.  

ഏകദിന കരിയറിലെ 13-ാം സെഞ്ചുറിയാണ് ജൊഹന്നസ്ബര്‍ഗില്‍ ധവാന്‍ അടിച്ചെടുത്തത്. നൂറാം മത്സരത്തില്‍ 100 തികച്ച ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍. ജോര്‍ഡണ്‍ ഗ്രീനിഡ്ജ്, ക്രിസ് ക്രെയ്ന്‍സ്, യൂസഫ് യൊഹാന, കുമാര്‍ സംഗക്കാര, ക്രിസ് ഗെയ്‌ല്‍, മാര്‍കസ് ട്രെസ്ക്കോത്തിക്, രാംനരേഷ് സര്‍വാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്