ഒടുവില്‍ സ്വിച്ച് ബോളെറിഞ്ഞ ആ സ്പിന്നറെ തിരിച്ചറിഞ്ഞു

By Web TeamFirst Published Nov 8, 2018, 5:24 PM IST
Highlights

സ്വിച്ച് ബൗളിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ഇടംകൈയന്‍ സ്പിന്നറെ ക്രിക്കറ്റ് ലോകം ഒടുവില്‍ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിന്റെ ശിവ സിംഗാണ് സ്വിച്ച് ബൗളിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

ലക്നോ: സ്വിച്ച് ബൗളിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ഇടംകൈയന്‍ സ്പിന്നറെ ക്രിക്കറ്റ് ലോകം ഒടുവില്‍ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിന്റെ ശിവ സിംഗാണ് സ്വിച്ച് ബൗളിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

സികെ നായിഡു ട്രോഫിയില്‍ ബംഗളിനെതിരെ ആയിരുന്നു ശിവ സിംഗിന്റെ സ്വിച്ച് ബൗളിംഗ്. അമ്പയര്‍ ആ പന്ത് ഡെഡ് ബോള്‍ വിളിക്കുകയും ചെയ്തു. മത്സരത്തില്‍ യുപി ഇന്നിംഗ്സിനും 29 റണ്‍സിനും ബംഗാളിനെ കീഴടക്കിയിരുന്നു. ശിവയുടെ സാധാരണ ബൗളിംഗ് ആക്ഷനല്ല ഇത്. ചില അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ് ശിവ സിംഗ് ഇത്തരത്തില്‍ ബൗള്‍ ചെയ്യാറുള്ളത്. അതുകൊണ്ടാണ് ശിവ എറിഞ്ഞ ഈ പന്ത് ഡെഡ് ബോള്‍ വിളിച്ചതെന്നാണ് ഫീല്‍ഡ് അമ്പയറായിരുന്ന വിനോദ് ഷീഷാന്‍ പറയുന്നത്. രാജ്യാന്തര അമ്പയര്‍മാരായിരുന്ന സൈമണ്‍ ടോഫല്‍ അടക്കമുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Weirdo...!! Have a close look..!! pic.twitter.com/jK6ChzyH2T

— Bishan Bedi (@BishanBedi)

ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കാനായി നടത്തിയ തിരിച്ചില്‍ മാന്യമായ കളിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടംകൈയന്‍  ബൗളര്‍ 360 ഡിഗ്രിയിൽ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്സ്മാനെ മാത്രമല്ല, അംപയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ച വീഡിയോ ബിസിസിഐ വെബ്‌സൈറ്റിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ബിഷന്‍ സിംഗ് ബേദി അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ALSO READ: സ്വിച്ച് ഹിറ്റിന് പിന്നാലെ സ്വിച്ച് ബൗളിംഗും; അമ്പരന്ന് ക്രിക്കറ്റ് ലോകം

click me!