
ചെന്നൈ: വിരാട് കോലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് താന്‍ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞ ആരാധകനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ട വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ഥ്.
കിംഗ് കോലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് ‘ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കോലി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ വിദേശ ബാറ്റ്സ്മാൻമാരെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ആരാധകന്റെ കമന്റ് അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് കോലി വായിക്കുന്നത്. ഇതിനുശേഷമാണ് വിവാദ പരാമര്‍ശം നടത്തിയത്.
മുപ്പതാം പിറന്നാളിന് ലോകമെമ്പാടുനിന്നും ആശംസാപ്രവാഹം വന്നതിന് തൊട്ടടുത്തദിവസമാണ് കോലിക്ക് ട്രോള്‍ പെരുമഴയെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!