ദ്രാവിഡിനെ വിളിക്കാറുണ്ട്; അദ്ദേഹം ഇപ്പോഴും പ്രചോദനമാണ്: മാവി

web desk |  
Published : May 03, 2018, 12:05 AM ISTUpdated : Jun 08, 2018, 05:50 PM IST
ദ്രാവിഡിനെ വിളിക്കാറുണ്ട്; അദ്ദേഹം ഇപ്പോഴും പ്രചോദനമാണ്: മാവി

Synopsis

അദ്ദേഹം നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും ശിവം മാവി

കൊല്‍ക്കത്ത: ഓരോ ഐപിഎല്‍ മത്സരങ്ങള്‍ക്കും മുന്‍പ് അണ്ടര്‍ 19 കോച്ച് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ നല്‍കുന്ന ധൈര്യം വലുതാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേസര്‍ ശിവം മാവി. മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുമ്പോള്‍ നിരാശയാണ്. എന്നാല്‍ അടുത്ത മത്സരത്തിന് മുന്നോടിയായി അദ്ദേഹവുമായി സംസാരിക്കാറുണ്ട്. അദ്ദേഹം നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും മാവി പറഞ്ഞു. 

കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍ നാളെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞൊതുക്കാനുള്ള തന്ത്രങ്ങളുണ്ടെന്നും മുന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവ് പറഞ്ഞു. അവരുടെ ദൗര്‍ബല്യങ്ങള്‍ മുതലാക്കുമെന്നും മാവി. 

പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ നേടാനാകാത്തതാണ് കൊല്‍ക്കത്തയെ ഐപിഎലില്‍ അലട്ടുന്നുണ്ട്. ചെന്നൈ ടീമില്‍ അനുഭവസമ്പത്തിന്റെ ആനുകൂല്യമുണ്ടെങ്കിലും ഞങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ടെന്നും ജയം നേടാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് മാവി അഭിപ്രായപ്പെട്ടു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍
ഐപിഎല്‍ 2026: തൊട്ടതെല്ലാം പിഴച്ച് അക്‌സറും, ക്യാപ്റ്റൻസി ഭാരം ഓള്‍റൗണ്ടര്‍ക്കും തിരിച്ചടിയോ?