രോഹിത്തിനെ പുകഴ്ത്തി ഷൊയൈബ് പുലിവാല് പിടിച്ചു

Web Desk |  
Published : Jul 10, 2018, 01:21 PM ISTUpdated : Oct 04, 2018, 02:50 PM IST
രോഹിത്തിനെ പുകഴ്ത്തി ഷൊയൈബ് പുലിവാല് പിടിച്ചു

Synopsis

ഇന്ത്യന്‍ താരത്തിന്‌റെ പേര് പറയാമെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്ക് ഫക്കര്‍ സമാന്‌റെ പേര് പറഞ്ഞുകൂടാ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ട്വന്‌റി-20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയയെും സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശര്‍മയെയും പുകഴ്ത്തിയ പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ പുലിവാല് പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിനൊപ്പം ഓസ്‌ട്രേലിയക്കെതിരായ പാക്കിസ്ഥാന്‌റെ വിജയത്തെയും അക്തര്‍ പ്രശംസിച്ചിരുന്നു.

ഒപ്പം ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ മികവിനെയും. എന്നാല്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭവാന നല്‍കിയ രോഹിത് ശര്‍മയെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചപ്പോള്‍ പാക് വിജയശില്‍പിയായ ഫക്കര്‍ സമാന്‌റേ പേരുപോലും പറഞ്ഞില്ല. ഇത് ആരാധകരെ ചൊടിപ്പിച്ചു. ഇന്ത്യന്‍ താരത്തിന്‌റെ പേര് പറയാമെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്ക് ഫക്കര്‍ സമാന്‌റെ പേര് പറഞ്ഞുകൂടാ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

കഴിഞ്ഞ ദിവസം പാക് വിജയത്തെയംു ഫക്കര്‍ സമാനെയും പുകഴ്ത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം