
ലണ്ടന്‍: തുടര്‍ച്ചായായ ആറാം മത്സരത്തിലും കളിക്കളത്തില്‍ നിര്‍ണായക പ്രകടനവുമായി ഇന്ത്യയുടെ സ്മൃതി മന്ദാന. സ്മൃതിയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ മുട്ടുക്കുത്തിച്ചു. കിയ സൂപ്പര്‍ ലീഗില്‍ യോര്‍ക്ക്ഷയറിനെതിരെ 36 പന്തില്‍ 56 റണ്‍സാണ് മന്ദാന അടിച്ചുകൂട്ടിയത്.
2016ല്‍ രണ്ടാം സ്ഥാനക്കാരും 2017ല്‍ ചാമ്പ്യന്മാരുമായ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി തുടര്‍ച്ചയായ ആറാം മത്സരത്തിലും സ്മൃതിയുടെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകി. 48,37,52*, 43*,102,56 എന്നിങ്ങനെയാണ് ഇരുത്തിരണ്ടുകാരിയായ താരം സ്കോര്‍ ചെയ്തത്. ഇതോടെ സൂപ്പര്‍ ലീഗിലെ ടോപ് സ്കോററും മന്ദാന തന്നെയാണ്.
ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷെയര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ വെസ്റ്റേണ്‍ സ്റ്റോം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. നേരത്തെ, ട്വന്‍റി 20യില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ടൂര്‍ണമെന്‍റിന് മന്ദാനയ്ക്ക് സാധിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!