തോല്‍വിയിലും തല ഉയര്‍ത്തി സ്മൃതി; അതിവേഗ ഫിഫ്റ്റിയില്‍ റെക്കോര്‍ഡ്

By Web TeamFirst Published Feb 6, 2019, 11:54 AM IST
Highlights

എന്നാല്‍ സ്മൃതിയുടെ വിക്കറ്റ് വീണതോടെ അവിശ്വസനീയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ 23 റണ്‍സിന് മത്സരത്തില്‍ അടിയറവ് പറഞ്ഞു.

വെല്ലിംഗ്ടണ്‍: ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരിയുടെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാനയ്ക്ക്. ന്യൂസിലന്‍ഡിനെതരായ ആദ്യ ട്വന്റി-20യില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചാണ് സ്മൃതി ഇന്ത്യന്‍ റെക്കോര്‍ഡിട്ടത്. 34 പന്തില്‍ 58 റണ്‍സെടുത്ത മന്ദാന ഏഴ് സിസ്കറുകളും മൂന്ന് ബൗണ്ടറിയും പറത്തി.

എന്നാല്‍ സ്മൃതിയുടെ വിക്കറ്റ് വീണതോടെ അവിശ്വസനീയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ 23 റണ്‍സിന് മത്സരത്തില്‍ അടിയറവ് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി.

11.3 ഓവറില്‍ 102/1 എന്ന സ്കോറില്‍ നിന്നാണ് മന്ദാനയുടെ വിക്കറ്റ് വീണതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്.  മന്ദാനക്ക് പുറമെ 39 റണ്‍സെടുത്ത ജെമീമ റോഡ്രിഗ്സും 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

click me!