
ബംഗളൂരു: രഞ്ജി ട്രോഫി സെമിയിൽ കര്‍ണാടകത്തിനെതിരെ സൗരാഷ്ട്രയ്ക്ക് 5 വിക്കറ്റ് ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്കായി പുറത്താകാതെ 133 റൺസെടുത്ത ചേതേശ്വര്‍ പൂജാരയും 100 റൺസെടുത്ത ഷെൽഡൺ ജാക്സണും തിളങ്ങി . മൂന്ന് വിക്കറ്റിന് 23 റൺസെന്ന നിലയിൽ പതറിയപ്പോഴായിരുന്നു ഇരുവരും ഒന്നിച്ചത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് സൗരാഷ്ട്ര സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന വിദര്‍ഭയായിരിക്കും സൗരാഷ്ട്രയുടെ എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!