
പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ 107 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 262 & 303. പാക്കിസ്ഥാന്‍ 185 & 273. ക്വിന്റണ്‍ ഡി കോക്ക് മാന്‍ ഓഫ് ദ മാച്ചും ഡുവാനെ ഒലിവര്‍ മാന്‍ ഓഫ് ദ സീരീസുമായി. രണ്ടാം ഇന്നിങ്‌സില്‍ 381 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 273 എല്ലാവരും പുറത്താവുകായിരുന്നു.
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഒലിവര്‍, കഗീസോ റബാദ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 153/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 120 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 65 റണ്‍സ് നേടിയ ആസാദ് ഷഫീഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ 47 റണ്‍സ് നേടി.
നേരത്തെ, ഡി കോക്കിന്റെ (129) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ഹാഷിം ആംല 71 റണ്‍സെടുത്തിരുന്നു. ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍ എന്നിവര്‍ മൂന്ന്് വീതം വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!