ട്വന്റി-20യില്‍ നാണംകെട്ട റെക്കോര്‍ഡിട്ട് ചൈന

Published : Jan 14, 2019, 03:08 PM IST
ട്വന്റി-20യില്‍ നാണംകെട്ട റെക്കോര്‍ഡിട്ട് ചൈന

Synopsis

യുഎഇ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ചൈന 14 റണ്‍സിന് പുറത്തായത്. ചൈന നാണക്കേടിന്റെ റെക്കോര്‍ഡിട്ടപ്പോള്‍ ട്വന്റി-20 വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി യുഎഇ അഭിമാനനേട്ടം കൈവരിച്ചു.

ബാങ്കോക്ക്: ട്വന്റി-20 ക്രിക്കറ്റില്‍ ചൈനയുടെ വനിത് ക്രിക്കറ്റ് ടീമിന് നാണംകെട്ട റെക്കോര്‍ഡ്. തായ്‌ലന്‍ഡ് ടി20 സ്മാഷില്‍ യുഎഇക്കെതിരെ വെറും 14 റണ്‍സിന് ഓള്‍ ഔട്ടായ ചൈന ട്വന്റി-20യില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താവുന്ന ടീമായി.

യുഎഇ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ചൈന 14 റണ്‍സിന് പുറത്തായത്. ചൈന നാണക്കേടിന്റെ റെക്കോര്‍ഡിട്ടപ്പോള്‍ ട്വന്റി-20 വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി യുഎഇ അഭിമാനനേട്ടം കൈവരിച്ചു.

നാലു റണ്‍സെടുത്ത ഹിന്‍ ലിലിയാണ് ചൈനീസ് ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. മലേഷ്യ, ഇന്‍ഡോനേഷ്യ, മ്യാന്‍മര്‍ എന്നീ ടീമുകളാണ് ചൈനക്കും യുഎഇക്കും പുറമെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഐസിസി ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചൈനയുടെ പുരുഷ ടീം മലേഷ്യക്കെതിരെ 30 റണ്‍സിന് പുറത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്