ഐസിസി റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം

By Web DeskFirst Published May 30, 2017, 9:29 PM IST
Highlights

ഐസിസി ഏകദിന റാങ്കിംഗിലെ ബാറ്റ്‌സ്‌മാന്‍മാരുടെയും ബൗളര്‍മാരുടെയും ടീമിന്റെയും പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്. ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ റബാഡ ഒന്നാമതെത്തിയപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ എ ബി ഡിവിലിയേഴ്‌സ് ആണ് മുന്നില്‍.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബൗളര്‍മാരുടെ പട്ടികയില്‍ കഗിസോ റബാഡയെ മുന്നിലെത്തിച്ചത്.
അവസാന മത്സരത്തിലെ നാലു വിക്കറ്റ് നേട്ടം അടക്കം പരമ്പരയില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ റബാഡ നാല് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാം റാങ്കിലെത്തി. 22കാരനായ ദക്ഷണാഫ്രിക്കന്‍ പേസര്‍ പിന്തള്ളിയത് സ്വന്തം ടീമിലെ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെ ആണ്. 2015ല്‍ അരങ്ങേറ്റം നടത്തിയ റബാഡ ഇതുവരെ 36 ഏകദിനങ്ങളില്‍ 64 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

ബാറ്റ്‌സ്മാന്മാരിലും ആദ്യ 10 റാങ്കിലെ നാലു പേരുമായി ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടി. ഒന്നാം റാങ്കില്‍ എ ബി ഡിവിലിയേഴ്‌സ് തുടരുമ്പോള്‍ നില മെച്ചചപ്പെടുത്തിയ ഹഷിം അംല, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ക്ക് പുറമേ ഫാഫ് ഡുപ്ലെസിയും ആദ്യ പത്തിലുണ്ട്. മൂന്നാം റാങ്കിലുള്ള വിരാട് കോലിയാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ടീമുകളിലും ദക്ഷിണാഫ്രിക്ക തന്നെ മുന്നില്‍ ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് അടുത്ത രണ്ടു സ്ഥാനങ്ങളിലുള്ളത്.

click me!