റബാദയ്ക്ക് മുന്നില്‍ ശ്രീലങ്ക തകര്‍ന്നു; ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

Published : Feb 22, 2019, 05:21 PM ISTUpdated : Feb 22, 2019, 05:25 PM IST
റബാദയ്ക്ക് മുന്നില്‍ ശ്രീലങ്ക തകര്‍ന്നു; ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

Synopsis

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ ലങ്കയെ 154ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടിന് 45 റണ്‍സെടുത്തിട്ടുണ്ട്. 113 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ആതിഥേയര്‍ക്കുള്ളത്.

പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ ലങ്കയെ 154ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 45 റണ്‍സെടുത്തിട്ടുണ്ട്. 113 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ആതിഥേയര്‍ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 222 റണ്‍സെടുത്തിരുന്നു. 68 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്.

നാല് വിക്കറ്റ് നേടിയ കംഗീസോ റബാദയാണ് ശ്രീലങ്കയെ തകര്‍ത്തത്. മൂന്നിന് 60 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 94 റണ്‍സിനിടെ ലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. സ്‌റ്റെയ്‌നിന് പുറമെ ഡുവാന്നെ ഒലിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു 31 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (18), ഡീന്‍ എല്‍ഗാര്‍ (2) എന്നിവരാണ് പുറത്തായത്. ഹാഷിം അംല (22), തെംബ ബവൂമ (6) എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് 3 പേര്‍ പരിഗണനയില്‍, സഞ്ജുവിന് സാധ്യതയില്ല, ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്
'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി