ഡര്‍ബന്‍ ടെസ്റ്റ്: ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

Published : Feb 14, 2019, 10:36 PM IST
ഡര്‍ബന്‍ ടെസ്റ്റ്: ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

Synopsis

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഡര്‍ബനില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലിന് 126 റണ്‍സെടുത്തിട്ടുണ്ട്. 170 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്കിപ്പോള്‍. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 191ന് അവസാനിച്ചിരുന്നു.

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഡര്‍ബനില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലിന് 126 റണ്‍സെടുത്തിട്ടുണ്ട്. 170 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്കിപ്പോള്‍. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 191ന് അവസാനിച്ചിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക: 235 & 126/4. ശ്രീലങ്ക: 191. 

ഫാഫ് ഡുപ്ലെസിസ് (25), ക്വിന്റണ്‍ ഡി കോക്ക് (15) എന്നിവരാണ് ക്രീസിലുള്ളത്. ഡീന്‍ എല്‍ഗാര്‍ (35), എയ്ഡന്‍ മാര്‍ക്രം (28), ഹാഷിം അംല (16), തെംബ ബവൂമ (3) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക രണ്ടാം ദിനം നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ലസിത് എംബുല്‍ഡെനിയ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ, 48/1 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ലങ്ക 191 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയിനാണ് ലങ്കയെ തകര്‍ത്തത്. വാലറ്റക്കാരന്‍ ഓഷാനൊ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് രണ്ടാം ദിനം ലങ്കക്ക് ആദ്യം നഷ്ടമായത്. 19 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി ലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സ്റ്റെയിന്‍ ലങ്കയുടെ ടോപ് സ്‌കോററായ കുശാല്‍ പേരേരയെയും(51) മടക്കി. 30 റണ്‍സെടുത്ത ദിമുത് കരുണരത്‌നെയെ ഫിലാന്‍ഡറും മടക്കിയതോടെ ലങ്ക തകര്‍ന്നു.

വാലറ്റത്ത് ധനഞ്ജയ ഡിസില്‍വയും(23), ലസിത് എംബുല്‍ഡെനിയയും(24) ചേര്‍ന്ന് ലങ്കയുടെ സ്‌കോര്‍ 191ല്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കക്കായി ഫിലാന്‍ഡറും റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത്തും ധോണിയുമെത്തി; എന്തുകൊണ്ട് വിരാട് കോലി ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തുന്നത് കാണാനെത്തിയല്ല? കാരണമുണ്ട്
സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമിനും പ്രത്യേക അഭിനന്ദനം