വിക്കറ്റ് വേട്ടയുമായി സ്റ്റെയിന്‍; ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്കും തകര്‍ച്ച

Published : Feb 14, 2019, 06:23 PM IST
വിക്കറ്റ് വേട്ടയുമായി സ്റ്റെയിന്‍; ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്കും തകര്‍ച്ച

Synopsis

വാലറ്റക്കാരന്‍ ഓഷാനൊ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് രണ്ടാം ദിനം ലങ്കക്ക് ആദ്യം നഷ്ടമായത്. 19 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി ലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സ്റ്റെയിന്‍ ലങ്കയുടെ ടോപ് സ്കോററായ കുശാല്‍ പേരേരയെയും(51) മടക്കി.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 രമ്‍സിന് മറുപപടിയായി 48/1 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ലങ്ക 191 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ഡെയ്ല്‍ സ്റ്റെയിനാണ് ലങ്കയെ തകര്‍ത്തത്.

വാലറ്റക്കാരന്‍ ഓഷാനൊ ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് രണ്ടാം ദിനം ലങ്കക്ക് ആദ്യം നഷ്ടമായത്. 19 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി ലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സ്റ്റെയിന്‍ ലങ്കയുടെ ടോപ് സ്കോററായ കുശാല്‍ പേരേരയെയും(51) മടക്കി. 30 റണ്‍സെടുത്ത ദിമുത് കരുണരത്നെയെ ഫിലാന്‍ഡറും മടക്കിയതോടെ ലങ്ക തകര്‍ന്നു.

വാലറ്റത്ത് ധനഞ്ജയ ഡിസില്‍വയും(23), ലസിത് എംബുല്‍ഡെനിയയും(24) ചേര്‍ന്ന് ലങ്കയുടെ സ്കോര്‍ 191ല്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കക്കായി ഫിലാന്‍ഡറും റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം