വെടിക്കെട്ട് കാണാന്‍ തയ്യാറായിക്കോളൂ‍; എബിഡി മാര്‍ക്വീ ഡ്രാഫ്‌റ്റില്‍

Published : Oct 15, 2018, 08:36 PM ISTUpdated : Oct 15, 2018, 08:39 PM IST
വെടിക്കെട്ട് കാണാന്‍ തയ്യാറായിക്കോളൂ‍; എബിഡി മാര്‍ക്വീ ഡ്രാഫ്‌റ്റില്‍

Synopsis

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മാര്‍ക്വീ താരങ്ങളുടെ ഡ്രാഫ്‌റ്റില്‍ ഇടംപിടിച്ചു. 12 താരങ്ങളുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മറ്റ് അഞ്ചുപേരും...  

ജൊഹന്നസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വെടിക്കെട്ട് വീരന്‍ എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് മാര്‍ക്വീ ഡ്രാഫ്‌റ്റില്‍. ആറ് വീതം ദക്ഷിണാഫ്രിക്കന്‍- വിദേശതാരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ഇതിഹാസ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്‌ച്ച നടക്കുന്ന മാര്‍ക്വീ പ്ലെയേര്‍സ് ഡ്രാഫ്റ്റില്‍ ആറ് ടീമുകള്‍ ഇവര്‍ക്കായി മത്സരിക്കും.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഫാഫ് ഡുപ്ലസിസ്, ഹാഷിം അംല, ജെപി ഡുമിനി, കഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് എബിഡിയെ കൂടാതെ പട്ടികയിലുള്ളത്. വിദേശ താരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളായ ഇയാന്‍ മോര്‍ഗന്‍, ജാസണ്‍ റോയ്, ഡേവിഡ് മലാന്‍, വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്‌ല്‍, ഡ്വെയ്ന്‍ ബ്രാവോ, അഫ്‌ഗാന്‍ താരം റഷീദ് ഖാന്‍ എന്നിവരാണുള്ളത്. 

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയാണ് ലീഗ് നടക്കുന്നത്. കേപ്‌ടൗണ്‍ ബ്ലിറ്റ്‌സ്, ഡര്‍ബന്‍ ഹീറ്റ്‌, ജോസി സ്റ്റാര്‍സ്, നെല്‍സണ്‍ മണ്ടേ ബേ ജയന്‍റ്സ്, പാള്‍ റോക്‌സ്, ഷ്വാനേ സ്‌പാര്‍ടണ്‍സ് എന്നിവയാണ് ലീഗില്‍ മാറ്റുരയ്ക്കുന്ന ആറ് ടീമുകള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ചോദ്യത്തിന് മറുപടിയുമായി സൂര്യകുമാര്‍ യാദവ്
അഭിഷേകിന് പകരം സഞ്ജു സാംസൺ?, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ 'സർപ്രൈസ്' ഇലവനുമായി ഹർഭജൻ സിംഗ്