നിക്കി പ്രസാദ് 35 പന്തില്‍ 39 റണ്‍സുമായും അരുന്ധതി റെഡ്ഡി 2 റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സ്മൃതി മന്ദാന 9 റണ്‍സെടുത്ത് നിരാശപ്പെടുത്തി.

റായ്പൂര്‍: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ തുടക്കത്തില്‍ 19-4ലേക്ക് തകര്‍ന്നെങ്കിലും നികി പ്രസാദിന്‍റെയും ദീപ്തി ശര്‍മയുടെയും ബാറ്റിംഗ് കരുത്തില്‍ ഒടുവില്‍ 4 വിക്കറ്റ് ജയം പിടിച്ചെടുത്തു. 37 പന്തില്‍ 8 ബൗണ്ടറികള്‍ പറത്തി 49 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

നിക്കി പ്രസാദ് 35 പന്തില്‍ 39 റണ്‍സുമായും അരുന്ധതി റെഡ്ഡി 2 റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സ്മൃതി മന്ദാന 9 റണ്‍സെടുത്ത് നിരാശപ്പെടുത്തി. സിംബാബ്‌വെക്കായി ന്യാഷാ ഗ്വാൻസുര 18 റണ്‍സിന് 3 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ചു. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 114-5, ഇന്ത്യ 15.4 ഓവറില്‍ 116-6.

Scroll to load tweet…

115 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ ഞെട്ടിച്ചാണ് സിംബാബ്‌വെ തുടങ്ങിയത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ 6 പന്തില്‍ 9 റണ്‍സെടുത്ത സ്മൃതി മടങ്ങി. പിന്നാലെ അനുഷ്ക ശര്‍മയും(4), മുന്‍ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും(1) പിന്നാലെ ഷഫാലി വര്‍മയും(4) വീണതോടെ ഇന്ത്യ 19-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടു.യ എന്നാല്‍ എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നിക്കി പ്രസാദും ദീപ്തിും ചേര്‍ന്ന് 63 പന്തില്‍ 82 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 100 കടത്തി. വിജയത്തിന് അടുത്ത് ദീപ്തി ശര്‍മയും റിച്ച ഘോഷും(7) മടങ്ങിയെങ്കിലും അരുന്ധതി റെഡ്ഡിയെ കൂട്ടുപിടിച്ച് നിക്കി ഇന്ത്യയെ വിജയവര കടത്തി.

Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഓപ്പണര്‍ കെലിസ് ൻധ്ലോവിന്റെ(42), ഷര്‍നെ മയേഴ്സിന്‍റെയും(33 പന്തില്‍ 43*), മോഡെസ്റ്റർ മൂപചാക്വ(16) ബാറ്റിംഗ് മികവിലാണ് 100 കടന്നത്. ഇന്ത്യക്കായി നന്ദനി ശര്‍മ രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.