
ലീഡ്‌സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിക്ക് ഒരിക്കലും നല്ലകാലമല്ല ഇംഗ്ലണ്ടില്‍. ബാറ്റിങ്ങില്‍ മുന്‍ ക്യാപ്റ്റന്‍ പൂര്‍ണ പരാജയമായിരുന്നു എന്ന് ക്രിക്കറ്റ് പണ്ഡിതരുടെ പക്ഷം. രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മെല്ലെപ്പോക്ക് വിമര്‍ശിക്കപ്പെട്ടു. മാത്രമല്ല, രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ ആരാധകര്‍ ധോണിയുടെ ഇന്നിങ്‌സിനെ കൂവുന്ന സാഹചര്യം വരേയുണ്ടായി. അതിനിടെയാണ് മൂന്നാം ഏകദിനത്തിന് ശേഷം മറ്റൊരു സംഭവം അരങ്ങേറിയത്.
സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത് ധോണി ഉടനെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ്. ഇന്നലെ ലീഡ്‌സിലെ മത്സരത്തിന് ശേഷം അംപയറില്‍ നിന്ന് ധോണി പന്ത് വാങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ധോണിയുടെ അവസാന ഏകദിന പരമ്പരയാണ് ഇതെന്നും അതുക്കൊണ്ടാണ് താരം അംപയറില്‍ നിന്ന് പന്ത് വാങ്ങിയതെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരുന്നു.
നേരത്തെ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഇതുപോലൊരു സംഭവത്തോടെയായിരുന്നു. അന്ന് ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം സ്റ്റംപുമായിട്ടാണ് ധോണി പവലിയനിലേക്ക് മടങ്ങിയിരുന്നത്. അതുപോലെ ഒന്നാകുമോ ഇതെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. 2019 ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടും വെയ്ല്‍സുമാണ് ആതിഥേയത്വം വഹിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ലോകകപ്പ് വരെ ധോണി ടീമിലുണ്ടാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!