ബിസിസിഐ ശത്രുതയോടെ പെരുമാറില്ലെന്ന് പ്രതീക്ഷ: ശ്രീശാന്ത്

By Web DeskFirst Published Aug 8, 2017, 6:58 AM IST
Highlights

തിരുവനന്തപുരം: ബിസിസിഐ തന്നോട് ശത്രുതാമനോഭാവത്തോടെ പെരുമാറില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് ശ്രീശാന്തിന്‍റെ പ്രതികരണം. ഹൈക്കോടതി വിധിക്ക് ശേഷവും ബിസിസിഐ മെല്ലപ്പോക്ക് തുടരുകയാണെങ്കിലും കുറച്ചുദിവസം കൂടി ക്ഷമിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. വീണ്ടുമൊരു നിയമപ്പോരാട്ടം ആവശ്യമുണ്ടാവില്ലെന്നാണ് ശ്രീയുടെ പ്രതീക്ഷ.

കോടതി വിധി നടപ്പാക്കാനായി ബിസലിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.അതേസമയം ശ്രീശാന്ത് കേസില്‍ ഉള്‍പ്പെട്ടത് സംശയകരമാണെന്ന് ന്യൂസ് അവറില്‍ അതിഥിയായി പങ്കെടുത്ത ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായര്‍ അഭിപ്രായപ്പെട്ടു.

കേസില്‍ ദില്ലി പൊലീസ് സ്വീകരിച്ച നടപടികള്‍ സംശയകരമാണ്.ശ്രീശാന്തിനോട് ബിസിസിഐയും അനീതി കാട്ടിയെന്നും പ്രശാന്ത് നായര്‍ വ്യക്തമാക്കി. അതേസമയം, ശ്രീശാന്തിന് അനുകൂലമായ കോടതി വിധിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് ബിസിസിഐ നിലപാട്. ബിസിസിഐയുടെ നിയമവിഭാഗം കോടതി വിധി പഠിക്കും. നിലപാട് ഉചിതമായ വേദിയില്‍ അറിയിക്കുമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!