
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ സ്റ്റാന്‍ ക്രോയെങ്കെ.നിലവില്‍ ആഴ്സണലിന്റെ 67 ശതമാനം ഓഹരികളും ക്രോയെങ്കയുടെ കൈവശമാണ്. ക്ലബ്ബിന്റെ ശേഷിക്കുന്ന 33 ശതമാനം ഓഹരികളും കൂടി സ്വന്തമാക്കാനാണ് ക്രോയെങ്കെ ശ്രമിക്കുന്നത്. റഷ്യന്‍ ശതകോടീശ്വരന്‍ അലിഷര്‍ ഉസ്മാനോവിന്റെ കൈവശമാണ് ഇതില്‍ 30.4 ശതമാനം ഓഹരികളും. 600 മില്യണ്‍ പൗണ്ടാണ് ക്രോയെങ്കെ ആഴ്സണലിന് വിലയിട്ടിരിക്കുന്നത്.
നിലവില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ എല്‍എ റാംസ്, എന്‍ബിഎ ടീമായ ഡെന്‍വര്‍ നഗ്ഗെറ്റ്സ്, എന്‍എച്ച്എല്‍ ടീമായ കൊളറാഡോ ആവലാഞ്ച്, എംഎസ്എല്‍ ടീമായ കൊളറാഡോ റാപ്പിഡ്സ് എന്നിവയുടെ ഉടമസ്ഥാവകാശം ക്രോയെങ്കയ്ക്കാണ്. വര്‍ഷങ്ങളായി കിരീട ദാരിദ്ര്യം അനുഭവിക്കുന്ന ആഴ്സണല്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!