സൂറിച്ച്: ലോക ഫുട്ബോളിന് നാളെയുടെ താരങ്ങളെ സംഭാവന ചെയ്യുന്ന പോരാട്ടവേദിയാണ് അണ്ടര്‍ 17 ലോകകപ്പ്. ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളുടെയും പിറവി ലോകകപ്പിലൂടെ ആയിരുന്നു. അണ്ടര്‍ 17 ലോകകപ്പുകള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത താരങ്ങളെ.
കസീയസ്, നെയ്മര്‍, ടെവസ്, ടോട്ടി, റൊണാള്‍ഡീഞ്ഞോ, ടോറസ്, ഫാബ്രിഗാസ്, ബഫണ്‍, സാവി. അറ്റമില്ലാതെ നീളുന്നു വമ്പന്‍ പേരുകള്‍.
ഇറ്റാലിയന്‍ ഫുട്ബോളിന്റെ രോമാഞ്ചങ്ങളായ ബഫണും ടോട്ടിയും ഉയര്‍ന്നുവന്നത് 1993ലെ അണ്ടര്‍ 17 ലോകകപ്പില്‍. കീസയസ്, സാവി, റൊണാള്‍ഡീഞ്ഞോ എന്നിവര്‍ വരവറിയിച്ചത് 1997ല്‍. 2007ല്‍ ഫാബ്രിഗാസ്, ടോറസ് , ടോണി ക്രൂസ് തുടങ്ങിയവര്‍ ലോകത്തെ വിസ്മയിപ്പിച്ചു. 2009 ലോകകപ്പിന്റെ കണ്ടെത്തലായിരുന്നു ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ നെയ്മര്‍.
ഇവരുടെ പിന്‍മുറക്കാരാവാന്‍ പ്രായത്തെ തോല്‍പിക്കുന്ന കളിമികവുമായി ഇത്തവണയും ഒരുകൂട്ടം താരങ്ങള്‍ ഇന്ത്യയിലേക്കെത്തുന്ന, കാല്‍പ്പന്തുലോകത്തെ വിസ്മയിപ്പിക്കാന്‍.
Subscribe to get breaking news alertsSubscribe About the Author
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in Read More...