സംസ്ഥാന പോളിടെക്‌നിക് കായികമേള: തൃശൂര്‍ വിമന്‍സ് പോളിക്ക് ഓവറോള്‍ കിരീടം

web desk |  
Published : Mar 08, 2018, 05:07 PM ISTUpdated : Jun 08, 2018, 05:47 PM IST
സംസ്ഥാന പോളിടെക്‌നിക് കായികമേള: തൃശൂര്‍ വിമന്‍സ് പോളിക്ക് ഓവറോള്‍ കിരീടം

Synopsis

അതിലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ 37 പോയന്റ് നേടി ത്യാഗരാജര്‍ പോളിയാണ് ഒന്നാമത്.

കോഴിക്കോട്: സംസ്ഥാന പോളിടെക്‌നിക് കോളേജ് കായികമേളയില്‍ 53 പോയന്റുമായി തൃശൂര്‍ വിമന്‍സ് പോളിടെക്‌നിക് കോളേജ് ഓവറോള്‍ ചാംപ്യന്മാരായി. 50 പോയന്റ് നേടിയ അളഗപ്പനഗര്‍ ത്യാഗരാജര്‍ ഗവ. പോളിടെക്‌നിക്കിനാണ് രണ്ടാം സ്ഥാനം. 43 പോയന്റ് നേടിയ ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക് മൂന്നാം സ്ഥാനം നേടി. 

അതിലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ 37 പോയന്റ് നേടി ത്യാഗരാജര്‍ പോളിയാണ് ഒന്നാമത്. 26 പോയന്റ് നേടിയ മീനങ്ങാടി ഗവ. പോളി രണ്ടാം സ്ഥാനവും 18 പോയന്റ് നേടി പാലക്കാട് സെന്റ് മേരീസ് പോളി മൂന്നാം സഥാനവും കരസ്ഥമാക്കി. വനിത വിഭാഗം അതിലറ്റിക്‌സില്‍ 20 പോയന്റ് നേടിയ എറണാകുളം വിമന്‍സ് പോളി രണ്ടാം സ്ഥാനവും 13 പോയന്‍േറാടെ ത്യാഗരാജര്‍ പോളി മൂന്നാം സ്ഥാനവും നേടി. പുരുഷന്മാരില്‍ മീനങ്ങാടി ഗവ. പോളിയിലെ ജസ്റ്റിന്‍ മത്തായിയും കെ.എച്ച് യദു കൃഷ്ണയും വനിത വിഭാഗത്തില്‍ തൃശൂര്‍ വിമന്‍സ് പോളിയിലെ വിഷ്ണു പ്രീമയും വ്യക്തിത ചാംപ്യന്മാരായി.

വിജയികള്‍ക്ക് സമാപന ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനദാനം നടത്തി. വി. ശംസുദ്ദീന്‍, എം. രാധാകൃഷ്ണന്‍, എന്‍. ശാന്തകുമാര്‍, കെ.വി ബാബുരാജ്, പി.എം ഷിനു, എം.സി പ്രകാശന്‍, എന്‍.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്