ഒടുവില്‍ ഐസിസിയും പറയുന്നു, അത് കോഴക്കളി തന്നെ; പക്ഷെ ഒന്നും ചെയ്യാനാവില്ല

Published : Feb 02, 2018, 11:56 AM ISTUpdated : Oct 05, 2018, 03:16 AM IST
ഒടുവില്‍ ഐസിസിയും പറയുന്നു, അത് കോഴക്കളി തന്നെ; പക്ഷെ ഒന്നും ചെയ്യാനാവില്ല

Synopsis

ദുബായ്: അവിശ്വസനീയമായ റണ്ണൗട്ടുകളും സ്റ്റംപിംഗുകളും കൊണ്ട് ചര്‍ച്ചയായ ട്വന്റി-20 മത്സരം ഒത്തുകളിതന്നെയെന്ന് സ്ഥിരീകരിച്ച് ഐസിസി. യുഎഇയില്‍ നടന്ന അജ്മാന്‍ ഓള്‍ സ്റ്റാര്‍സ് ലീഗില്‍ ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് കോഴക്കളിയായിരുന്നുവെന്ന് ഐസിസി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ എമിറേറ്റ്സ് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകരാമില്ലാതെ സംഘടിപ്പിച്ചതായതിനാല്‍ അസോസിയേഷന് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനാവില്ലെന്നും ഐസിസി വ്യക്തമാക്കി. എങ്കിലും സംഘാടകര്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഐസിസി അഴിമതിവിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.

ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മിലുള്ള മത്സരത്തില്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്നിറങ്ങി നടന്നപ്പോഴുള്ള സ്റ്റംപിംഗും എത്ര ഓടിയിട്ടും ക്രീസിലെത്താതിരുന്ന ബാറ്റ്സ്മാന്‍മാരുടെ അത്മഹത്യാപരമായ റണ്ണൗട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  തുടര്‍ന്നാണ് ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടോ എന്ന് ഐസിസി അഴിമതിവിരുദ്ധ സെല്‍ അന്വേഷണം നടത്തിയത്.

136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാരിയേഴ്സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വീഡിയോ കണ്ട് മുന്‍താരങ്ങളുള്‍പ്പെടെ നിരവധിപേര്‍ അവിശ്വസനീയമെന്ന രീതിയല്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിയിരുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് പുതിയ തട്ടകം; മംഗലപുരത്ത് വരുന്നൂ അത്യാധുനിക സ്റ്റേഡിയം, ഉദ്ഘാടനം മാർച്ച് 16ന്
'ധോണിയുടെ പിന്തുണയും സഞ്ജുവിന്റെ സഹായവും'; ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍