മലിംഗ, ബ്രാവോ... ഇതാ സുനില്‍ നരൈനും

web desk |  
Published : Apr 17, 2018, 08:57 AM ISTUpdated : Jun 08, 2018, 05:49 PM IST
മലിംഗ, ബ്രാവോ... ഇതാ സുനില്‍ നരൈനും

Synopsis

ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബില്‍ കയറുന്ന 11ാം താരമാണ് സുനില്‍ നരൈന്‍.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറായി സുനില്‍ നരൈന്‍. ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിസ് മോറിസിനെ പുറത്താക്കിയതോടെയാണ് വിന്‍ഡീസ് താരത്തെ തേടി നേട്ടമെത്തിയത്. 

ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബില്‍ കയറുന്ന 11ാം താരമാണ് സുനില്‍ നരൈന്‍. 2012ലാണ് നരൈന്‍ ആദ്യ ഐപിഎല്‍ കളിക്കുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ 24 വിക്കറ്റുകള്‍ സ്വന്തമാക്കി. 

ലസിത് മലിംഗ, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ഐപിഎലില്‍ നൂറ് വിക്കറ്റ് നേടിയ മറ്റു വിദേശ താരങ്ങള്‍. ഒരേ ടീമിനു വേണ്ടി 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്ന് താരങ്ങളാണുള്ളത്. മലിംഗ, ബ്രാവോ എന്നിവര്‍ക്കൊപ്പമാണ് സുനില്‍ നരൈന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല