ഐപിഎല്‍: ഡല്‍ഹി കറങ്ങി വീണു; കൊല്‍ക്കത്തയ്ക്ക് ജയം

web desk |  
Published : Apr 16, 2018, 11:31 PM ISTUpdated : Jun 08, 2018, 05:51 PM IST
ഐപിഎല്‍: ഡല്‍ഹി കറങ്ങി വീണു; കൊല്‍ക്കത്തയ്ക്ക് ജയം

Synopsis

വിജയലക്ഷ്യമായ 201 പിന്തുടര്‍ന്ന ഡെല്‍ഹി 129 റണ്‍സിന് എല്ലാവരും പുറത്തായി. 59 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ നിതീഷ് റാണയാണ് മാന്‍ ഓഫ് ദ മാച്ച്. 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 71 റണ്‍സ് ജയം. വിജയലക്ഷ്യമായ 201 പിന്തുടര്‍ന്ന ഡെല്‍ഹി 129 റണ്‍സിന് എല്ലാവരും പുറത്തായി. 22  പന്തില്‍ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്ഫര്‍ ഋഷഭ് പന്ത് 43 റണ്‍സെടുത്ത പുറത്തായി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും കഴിഞ്ഞില്ല. 59 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ നിതീഷ് റാണയാണ് മാന്‍ ഓഫ് ദ മാച്ച്. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരയ്ന്‍ മൂന്നോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഒരു റണ്‍സെടുത്ത സുനില്‍ നരയ്നെ നഷ്ടമായി. പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയും (19 പന്തില്‍ 35),  ക്രിസ് ലിന്‍ (29 പന്തില്‍ 31) എന്നിവര്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഉത്തപ്പയെ എട്ടാം ഓവറില്‍ നഷ്ടമായി. വൈകാതെ ലിനും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (10 പന്തില്‍ 19) മടങ്ങി. എന്നാല്‍ നിതീഷ് റാണയും (35 പന്തില്‍ 59) ആന്ദ്രേ റസലും (12 പന്തില്‍ 41) കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ആറ് സിക്സുകള്‍ അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്. 

ഡല്‍ഹിക്കായി രാഹുല്‍ തെവാട്ടിയ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ട്രന്‍ഡ് ബൗള്‍ട്ട് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.  മുഹമ്മദ് ഷമിയാണ് ഡല്‍ഹി ബൗളര്‍മാരില്‍ ഏറ്റവും കുടുതല്‍ അടിവാങ്ങിയത്. നാലോവറില്‍ ഒരു വിക്കറ്റ് നേട്ടത്തില്‍ 53 റണ്‍സാണ് ഷമി വഴങ്ങിയത്. ക്രിസ് മോറിസ്, ഷഹബാസ് നദീം എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല