ഐപിഎല്‍: ദയനീയം; മുംബൈക്ക് അഞ്ചാം തോല്‍വി

By web deskFirst Published Apr 24, 2018, 11:47 PM IST
Highlights
  • സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 31 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വി.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 31 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വി. ഹൈദരാബാദിനോട് സീസണില്‍ രണ്ടാം തോല്‍വിയായിരുന്നിത്. 118 റണ്‍സിന് ഹൈദരാബാദിനെ പുറത്തായെങ്കിലും മുംബൈ ഇന്ത്യന്‍സിന്റ ഇന്നിങ്‌സ് 18.5 ഓവറില്‍ 87 റണ്‍സിന് അവസാനിച്ചു. 

സൂര്യകുമാര്‍ യാദവും (34) ക്രുനാല്‍ പാണ്ഡ്യയും (24) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ബാക്കിയാര്‍ക്കും രണ്ടക്കം കാണാന്‍ പോലും കഴിഞ്ഞില്ല. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മലയാളി താരം ബേസില്‍ തമ്പി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിനെ മുംബൈ പേസര്‍മാരും സ്പിന്നര്‍മാരും എറിഞ്ഞൊതുക്കി. 29 റണ്‍സ് വീതമെടുത്ത കെയ്ന്‍ വില്യംസണും യൂസഫ് പഠാനുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. മലയാളിതാരം ബേസില്‍ തമ്പി മൂന്ന് റണ്‍സെടുത്ത് മടങ്ങി. 

ശിഖര്‍ ധവാന്‍ (5), മനീഷ് പാണ്ഡെ (16), വൃദ്ധിമാന്‍ സാഹ (0), മൊഹമ്മദ് നബി (14) എന്നിവര്‍ അടങ്ങുന്ന ബാറ്റിങ്‌നിര നിരാശപ്പെടുത്തി. യൂസഫ് പഠാന്‍ () പുറത്താവാതെ നിന്നു. മുംബൈയ്ക്കായി മിച്ചല്‍ മക്‌ക്ലെനെഘന്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മര്‍കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴത്തി. ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി.


 

click me!