ഐപിഎല്‍: ടോസ് നേടിയ സണ്‍റൈസേഴ്സ് മുംബൈയെ ബാറ്റിങ്ങിനയച്ചു

web desk |  
Published : Apr 12, 2018, 07:40 PM ISTUpdated : Jun 08, 2018, 05:51 PM IST
ഐപിഎല്‍: ടോസ് നേടിയ സണ്‍റൈസേഴ്സ് മുംബൈയെ ബാറ്റിങ്ങിനയച്ചു

Synopsis

പരുക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. പ്രദീപ് സാങ്വാന്‍ മുംബൈ നിരയിലുണ്ട്.

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് രാജീവഗാന്ധി അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം മത്സരം ആരംഭിക്കും.  ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. രണ്ടാം ജയം കൊതിച്ചാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചിരുന്നു.

പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സന്ദീപ് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. പരുക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. പ്രദീപ് സാങ്വാന്‍ മുംബൈ നിരയിലുണ്ട്. മിച്ചല്‍ മക് ക്ലെനാഘന് പകരം ബെന്‍ കട്ടിങ്ങും മുംബൈ കുപ്പായത്തിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്
ഹൈദരാബാദില്‍ അഭിഷേകിന്‍റെ ആറാട്ട്, 47 പന്തില്‍ സെഞ്ച്വറി, ഡൽഹിക്ക് മുമ്പില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ്